ഡല്‍ഹി: ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ നിന്ന് 50 ലക്ഷം രൂപ അനധികൃതമായി കയ്യില്‍ വച്ചതിന് 19കാരനെ സിഐഎസ്‌എഫ് പിടികൂടി. ശനിയാഴ്ച ബരഖമ്പ സ്റ്റേഷനില്‍ വച്ചാണ് താക്കൂര്‍ ദിലീപ് എന്ന യുവാവിനെ പിടികൂടിയത്.ചാന്ദ്നി ചൗക്ക് സ്റ്റേഷനിലേക്ക് പോകാന്‍ എത്തിയതായിരുന്നു ഇയാള്‍. കയ്യില്‍ ഒരു ബാഗും ഉണ്ടായിരുന്നു.500, 200, 100 രൂപയുടെ നോട്ടുകളാണ് ഈ ബാഗില്‍ ഉണ്ടായിരുന്നത്.
എന്താവശ്യത്തിനാണ് പണം കൊണ്ടുവന്നതെന്ന് ഇയാള്‍ വ്യക്തമാക്കിയിട്ടില്ല.ഗുജറാത്തിലെ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ക്കുവേണ്ടിയാണ് ഇയാള്‍ പണവുമായെത്തിയതെന്നാണ് ചോദ്യം ചെയ്യലിൽ വ്യക്തമായത്.പണം കയ്യില്‍ വച്ചതിന് മതിയായ രേഖകളോ കാരണമോ ഇവരുടെ പക്കലുണ്ടായിരുന്നില്ല. പണം ആദായനികുതി വകുപ്പിന് കൈമാറിയിരിക്കുകയാണ്.
വീണ്ടും പാമ്പ് വില്ലനായി , അധ്യാപകരുടെ അവസരോചിത ഇടപെടല്‍ മൂലം വിദ്യാർത്ഥിക്ക് ജീവൻ തിരിച്ചു കിട്ടി
കൂടുതല്‍ അന്വേഷണം ആദായനികുതി വകുപ്പ് നടത്തും. 2017 മുതല്‍ രണ്ട് ലക്ഷത്തില്‍ കൂടുതല്‍ തുകയുടെ കൈമാറ്റം കള്ളപ്പണം തടയുന്നതിന്‍റെ ഭാഗമായി സര്‍ക്കാര്‍ നിരോധിച്ചിരുന്നു.
Post Your Comments