Latest NewsIndiaNews

വീട്ടിലെ മിക്‌സി വിറ്റ് മദ്യപിച്ച ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു

മറയൂര്‍: വീട്ടിലെ മിക്‌സി വിറ്റ് മദ്യപിച്ച ഭര്‍ത്താവിനെ ഭാര്യ വടികൊണ്ട് തലയ്ക്കടിച്ചു കൊന്നു. കേരള-തമിഴ്നാട് അതിര്‍ത്തിയായ ഉദുമല്‍പേട്ടയ്ക്ക് സമീപത്താണ് സംഭവം. മംഗലംശാല സുല്‍ത്താന്‍പേട്ടയ്ക്ക് സമീപം മീനാക്ഷി നഗര്‍ സ്വദേശി വെങ്കിടേശാ (49)ണ് ഭാര്യ ഉമാദേവി (47)യുടെ അടിയേറ്റ് മരിച്ചത്. മദ്യത്തിന് അടിമയായ വെങ്കിടേശ് വീട്ടുപകരണങ്ങള്‍ വിറ്റ് മദ്യം വാങ്ങി കഴിക്കുന്നതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കിടുമായിരുന്നു. ഇക്കഴിഞ്ഞ 17-ന് 2000 രൂപ വിലമതിക്കുന്ന മിക്സി വിറ്റ് വെങ്കിടേഷ് മദ്യപിച്ചതിന്റെ ദേഷ്യത്തില്‍ വടിക്ക് തലയ്ക്കടിക്കുകയായിരുന്നു ഭാര്യ ഉമാദേവി. എന്നാല്‍ പിന്നീട് ഗുരുതരമായി പരിക്കേറ്റ വെങ്കിടേശിനെ വാഹനാപകടത്തില്‍ പരിക്കേറ്റുവെന്ന് പറഞ്ഞാണ് കോയമ്ബത്തൂര്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ഇയാള്‍ മരിച്ചു. വാഹനാപകടം എന്ന നിലയില്‍ കേസെടുത്ത് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ശവസംസ്‌കാരവും നടത്തി. എന്നാല്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോഴാണ് വാഹനാപകടമല്ല മരണകാരണമെന്ന് മനസ്സിലാകുന്നത്. തലയ്ക്ക് പിറകിലേറ്റ ശക്തമായ അടിയാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്ന് മംഗലം പോലീസിന്റെ നേതൃത്വത്തില്‍ ഭാര്യ ഉമാദേവിയെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button