Latest NewsUAENewsGulf

ഷാർജയിൽ വിദ്യാർഥിയെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി : ജീവനൊടുക്കിയതാണെന്ന് സംശയം

ഷാർജ : വിദ്യാർഥിയെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. അൽ ഖാസിമിയ ഏരിയയിൽ ജോർദാനി കുടുംബത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്. ഇന്നലെ 12.45നായിരുന്നു സംഭവം. താഴെ വീണയുടൻ തന്നെ കുട്ടിയെ കുവൈറ്റി  ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല. തലയ്‌ക്കേറ്റ മാരകമായ പരിക്കാണ് മരണകാരണം.

Also read : എമിറാത്തി യുവാവ് പർവതനിരകളിൽ മരിച്ച നിലയില്‍

വിദ്യാർത്ഥി ജീവനൊടുക്കിയതാണെന്ന സംശയത്തിലാണ് പോലീസ്. പഠനത്തിൽ മികവ് പുലർത്തിയിരുന്ന വിദ്യാർഥിയുടെ പിതാവ് വളരെ കർക്കശകാരനായിരുന്നെന്നും കഴിഞ്ഞ ദിവസം കൂട്ടുകാരോടൊപ്പം വൈകിയെത്തിയതിന് വീട്ടിൽ കയറ്റിയില്ലെന്നും ഒരു സുഹൃത്ത് പറഞ്ഞു. സംഭവ ദിവസം പിതാവ് കുട്ടിയെ റോഡിൽ വച്ച് മർദിച്ചതായും വിവരമുണ്ട്. മാതാപിതാക്കൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. വിദ്യാർഥിക്ക് രണ്ട് സഹോദരങ്ങളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button