Latest NewsNewsIndia

എമിറാത്തി യുവാവ് പർവതനിരകളിൽ മരിച്ച നിലയില്‍

ദുബായ്•ഫുജൈറയിലെ ദിദാന പർവതനിരകളിൽ 40 കാരനായ എമിറാത്തിയെ മരിച്ച നിലയില്‍ കണ്ടെത്തി. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണ കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

നാട്ടുകാരാണ്‌ അപകടത്തെക്കുറിച്ച് തങ്ങളെ അറിയിച്ചതെന്ന് ഫുജൈറ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് ബിൻ ഘനേം അൽ കാബി പറഞ്ഞു.

പ്രാഥമിക അന്വേഷണത്തില്‍ മരിച്ചയാള്‍ ദിദാന പര്‍വതത്തിന് അടുത്തുള്ള പ്രദേശത്താണ് താമസിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button