ന്യൂഡല്‍ഹി: ഹിന്ദുത്വ പ്രത്യയ ശാസ്ത്രങ്ങളെ പിന്തുടരുന്ന ശിവസേന കോണ്‍ഗ്രസിന്റെ ബീ ടീം ആയി മാറിയെന്ന് ബി ജെ പി വക്താവ് ഷാനവാസ് ഹുസൈന്‍. മഹാരാഷ്ട്രയിലെ ശിവസേന – കോണ്‍ഗ്രസ് സഖ്യധാരണയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് അദ്ദേഹം. നവംബര്‍ 30 ന് ബി ജെ പി മഹാരാഷ്ട്ര നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
ശിവസേനയുമായി സഖ്യമുണ്ടാക്കിയതിന് ശേഷം വീര്‍ സവര്‍ക്കറുടെ നേട്ടത്തില്‍ കോണ്‍ഗ്രസ് അഭിമാനിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ശിവസേനയുമായി സഖ്യമുണ്ടാക്കിയ ശേഷം ജയ് മാ ഭവാനി എന്ന് ചൊല്ലാന്‍ കോണ്‍ഗ്രസ് തയ്യാറാകുമോയെന്ന് പറയണമെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറി ഭീഷണി; നക്സലുകൾക്ക് ശക്തമായ താക്കീതുമായി കേന്ദ്ര പ്രതിരോധമന്ത്രി
വിശ്വാസ വോട്ടെടുപ്പിന്റെ സമയത്ത് ബി ജെ പിയ്ക്ക് കേവല ഭൂരിപക്ഷം തെളിയിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂരിപക്ഷം തെളിയിക്കാൻ നവംബർ 30-വരെയാണ് ഗവർണർ ഭഗത്‌സിങ് കോഷിയാരി ഫഡ്നാവിസ് സർക്കാരിനു സമയം അനുവദിച്ചത്.
Post Your Comments