കൊച്ചി: ഗുരുവായൂര്‍ മോഡല്‍ ഭരണം വേണം ശബരിമലയിലെന്ന് രാഹുല്‍ ഈശ്വര്‍. കേരള സര്‍ക്കാര്‍ ശബരിമലയില്‍ പുതിയ നിയമം നിര്‍മിക്കണമെന്നു സുപ്രീംകോടതി നിര്‍ദേശിച്ച സാഹചര്യത്തിലാണ് രാഹുലിന്റെ ആവശ്യം. മഹാഭൂരിപക്ഷം ഭക്തജനസംഘടനകളും ആവശ്യപ്പെടുന്നത് ഗുരുവായൂര്‍ മോഡല്‍ ഭരണമാണെന്നും അതില്‍ പന്തളം, തിരുവിതാകൂര്‍ രാജവംശങ്ങള്‍, തന്ത്രി, ഭക്തസംഘടന പ്രാതിനിധ്യമുണ്ടായിരിക്കണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ശബരിമലയില്‍ ആദിവാസി മലയരയ വിഭാഗത്തിനും ആത്മീയ വഴികാട്ടിയായ ഗുരുസ്വാമിക്കും സ്ഥാനം നല്‍കണമെന്നു സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. അതേസമയം സംസ്ഥാന സര്‍ക്കാരും ഇടതുമുന്നണിയും നിയമനിര്‍മാണ അവസരത്തെ വിശ്വാസ സൗഹൃദമായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments