ശബരിമലയില്‍ പോകുന്നതിന് സുരക്ഷ ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് രഹന ഫാത്തിമ കൊച്ചി ഐജി ഓഫിസിലെത്തി അപേക്ഷ നല്‍കിയ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. രഹ്ന ഫാത്തിമയോട് ശബരിമലയില്‍ അല്ലാതെ മറ്റു അമ്പലങ്ങളിലും അയ്യപ്പനുണ്ടല്ലോ? ശബരിമലയില്‍ തന്നെ പോണം എന്ന തീരുമാനമെന്തിനെന്നറിയാനായിരുന്നു ഇസി ന്യൂസ് വിളിച്ചത്. മറ്റു ക്ഷേത്രങ്ങളില്‍ അന്യമതസ്ഥര്‍ക്ക് പ്രവേശനമില്ല. എന്നാല്‍ ശബരിമലയില്‍ എല്ലാ മതസ്ഥര്‍ക്കും പ്രവേശനമുണ്ട്. എല്ലാവര്‍ക്കും സ്വീകാര്യനായ എല്ലാവര്‍ക്കും ഇടമുള്ള ശബരമലയില്‍ അനാചാരത്തിന്റെ പേരിലാണ് ഇത്രയും കാലം സ്ത്രീകളെ കയറ്റാതിരുന്നത്. എന്നാല്‍ സുപ്രീംകോടതി അവിടെ സ്ത്രീകള്‍ക്ക് കയറാമെന്ന് പറയുമ്പോള്‍ തനിക്ക് ഒരേ സമയത്ത് രണ്ട് നേട്ടങ്ങളാണെന്നാണ് രഹ്നഫാത്തിമ പറഞ്ഞത്. തന്റെ ആഗ്രഹം സഫലീകരിക്കാന്‍ പറ്റുകയും അതേസമയം സ്ത്രീ എന്ന നിലയില്‍ തങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണ് അവിടെ പ്രവേശിക്കാന്‍ പറ്റിയാലെന്നും രഹ്ന ഇസി ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ തവണ താന്‍ ശബരിമലയിലെത്തിയത് പാഡ് കൊണ്ടല്ലെന്നും പൂജാ സാധനങ്ങളിലായിരുന്നു ഇരുമുടിക്കെട്ടിലെന്നും രഹ്ന പറഞ്ഞു. ഭരണഘടന തന്ന അവകാശം തന്റെ ഉത്തരവാദിത്വമെന്ന് തെളിയിക്കാനാണ് ശബരിമല ദര്‍ശനമെന്നും ഇത്തവണ എന്തു തന്നെ സംഭവിച്ചാലും അയ്യപ്പദര്‍ശനം നടത്തുമെന്നും രഹ്ന ഫാത്തിമ വ്യക്തമാക്കി.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം
Post Your Comments