Latest NewsNewsIndia

മഹാരാഷ്ട്ര സർക്കാർ രൂപീകരണം: കുതിരക്കച്ചവടത്തിന് കോൺഗ്രസ്; ജയ്പൂർ റിസോർട്ടിൽ തിരക്കിട്ട ചർച്ച

എൻ സി പി യുമായി ചേർന്ന് അജിത് പവാറിന്റെ പക്ഷമുള്ള എം എൽ എ മാരെ തങ്ങളുടെ ചേരിയിൽ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നതിനിടെ കോൺഗ്രസ് കുതിരക്കച്ചവടത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. എൻ സി പി യുമായി ചേർന്ന് അജിത് പവാറിന്റെ പക്ഷമുള്ള എം എൽ എ മാരെ തങ്ങളുടെ ചേരിയിൽ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കോൺഗ്രസ് തങ്ങളുടെ എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റി. കോൺഗ്രസ്, ശിവസേന എംഎൽഎമാരെ ജയ്പൂരിലെ റിസോർട്ടിലേക്കാണ് മാറ്റിയത്. ഇവിടെവെച്ചു തന്നെയാണ് കുതിരക്കച്ചവടത്തിന്റെ ചർച്ചകൾ നടക്കുന്നത്.

എൻസിപി എംഎൽഎമാരെ മുംബൈയിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. നേരത്തെ കോണ്‍ഗ്രസ് എംഎല്‍എമാരെ ഭോപ്പാലിലേക്ക് കൊണ്ടുപോകാനായിരുന്നു നീക്കം. മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ്ങിനാവും കോണ്‍ഗ്രസ് എംഎൽഎമാരെ സംരക്ഷിക്കാനുള്ള ചുമതല. വിശ്വാസവോട്ടെടുപ്പിൽ കോൺഗ്രസ് എംഎൽഎമാരെ ബിജെപിക്കെതിരെ ഒന്നിപ്പിച്ച് നിർത്തേണ്ടത് അത്യാവശ്യമാണ്.

ALSO READ: മഹാരാഷ്ട്ര ബി ജെ പി സർക്കാർ: എൻ സി പി-ശിവസേന-കോൺഗ്രസ് ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

അതേസമയം, മഹാരാഷ്ട്രയിൽ ബി ജെ പി സർക്കാർ രൂപീകരിച്ചതിൽ ഗവർണറുടെ നടപടിയെ ചോദ്യം ചെയ്‌ത്‌ ശിവസേന- എൻസിപി-കോൺഗ്രസ് കക്ഷികൾ നൽകിയ പരാതി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഇന്ന് 11.30ന് ആണ് സുപ്രീം കോടതി പരാതി പരിഗണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button