ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ബി ജെ പി സർക്കാർ രൂപീകരിച്ചതിൽ ഗവർണറുടെ നടപടിയെ ചോദ്യം ചെയ്‌ത് ശിവസേന- എൻസിപി-കോൺഗ്രസ് കക്ഷികൾ നൽകിയ പരാതി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഇന്ന് 11.30ന് ആണ് സുപ്രീം കോടതി പരാതി പരിഗണിക്കുന്നത്.
അതേസമയം, ബി.ജെ.പിക്കൊപ്പം ചേർന്ന് മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെ നിയമസഭാ പാർട്ടി നേതാവ് സ്ഥാനത്ത് നിന്നും എൻ.സി.പി പുറത്താക്കി. മുംബെയിൽ ചേർന്ന എംഎൽഎമാരുടെ യോഗത്തിലാണ് പുറത്താക്കാൻ തീരുമാനിച്ചത്.
അജിത് പവാറിന് പകരം ജയന്ത് പാട്ടീലാണ് നിമയസഭാകക്ഷി നേതാവ്. ഇതിനിടെ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ അജിത് പവാർ തയാറാകണമെന്നും എൻസിപി പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments