Latest NewsNewsIndia

പ്രീഡിഗ്രി സമരം: വിവിധ കേസുകളിൽ ഹൈക്കോടതി ശിക്ഷിച്ച പതിനാല് പേരെ സുപ്രീംകോടതി വെറുതെ വിട്ടു

ന്യൂഡല്‍ഹി: രണ്ടായിരത്തിലെ പീഡിഗ്രി സമരവുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ ഹൈക്കോടതി ശിക്ഷിച്ച പതിനാല് എ.ബി.വി.പി പ്രവർത്തകരെ വെറുതെ വിട്ട് സുപ്രീംകോടതി. പൊതുമുതൽ നശിപ്പിക്കൽ, കലാപം സൃഷ്ടിക്കൽ, സംഘം ചേരൽ എന്നിവ ഉള്‍പ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ ഹൈക്കോടതി ശിക്ഷിച്ചിരുന്നത്. ഇതിനെതിരെ നൽകിയ അപ്പീൽ പരിഗണിച്ചാണ് കോടതി വിധി. ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് ആണ് പ്രതികളെ വെറുതെ വിട്ടത്.

കോളേജുകളിൽ നിന്ന് പ്രീഡിഗ്രി വേർപെടുത്താനുള്ള നീക്കത്തിനെതിരെ 2000 ജൂലൈ 12ന്, എ.ബി.വി.പി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം സംഘർഷത്തില്‍ കലാശിക്കുകയായിരുന്നു.

തുടര്‍ന്ന് പ്രവർത്തകരെ പോലീസ് ലാത്തിച്ചാർജ് നടത്തി.

ഇതിൽ പ്രതിഷേധിച്ച് തൊട്ടടുത്ത ദിവസം എ.ബി.വി.പി നടത്തിയ പ്രതിഷേധത്തിൽ തിരുവനന്തപുരത്ത് ഇരുന്നൂറോളം കെ.എസ്.ആർ.ടി.സി ബസുകൾ തകർത്തു. സംഘർഷത്തിനിടെ, കിഴക്കേകോട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർ രാജേഷ് തലയ്ക്കടിയേറ്റ് മരിച്ചു. ഈ കേസിൽ തെളിവുകളില്ലെന്ന് കാട്ടി, പ്രതി ചേർക്കപ്പെട്ടവരെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ, പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള കേസിൽ 14 എ.ബി.വി.പി പ്രവർത്തകരെ കോടതി ശിക്ഷിച്ചു. ഇതിനെതിരെ 2010ൽ സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ ആണ് ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button