Latest NewsKeralaNewsInternational

സംഘർഷത്തിന്റെ പാത പൂർണമായും ഉപേക്ഷിക്കുക; കർശന നിർദ്ദേശവുമായി യാക്കോബായ സഭാ സിനഡ്

മസ്കത്ത്: സംഘർഷത്തിന്റെ പാത പൂർണമായും ഉപേക്ഷിക്കുവാൻ കർശന നിർദ്ദേശവുമായി യാക്കോബായ സഭാ സിനഡ്. മലങ്കര സഭയിൽ സമാധാന ചർച്ചകൾക്കു വേണ്ടി അവസാന നിമിഷംവരെ കാത്തിരിക്കാൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ വിളിച്ചുചേർത്ത യാക്കോബായ സഭാ സിനഡ് ആഹ്വാനം ചെയ്തു. ഓർത്തഡോക്സ് സഭ ചർച്ചകൾക്കു വാതിൽ തുറന്നിട്ടില്ലെങ്കിലും അതിനുള്ള സാധ്യത പ്രസ്താവനയിലൂടെയോ നടപടിയിലൂടെയോ ഇല്ലാതാക്കരുതെന്ന് സിനഡ് നിർദേശം നൽകി. സഭ അതീവ ഗുരുതര പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ സമാധാന ചർച്ചകൾ മാത്രമാണ് മുന്നിലുള്ള പ്രതീക്ഷ.

ALSO READ: യാക്കോബായ സഭയോട് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം : ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷനോട് അഭ്യര്‍ത്ഥനയുമായി ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍

മാർപാപ്പയെ പരമാധ്യക്ഷനായി അംഗീകരിച്ച് സ്വതന്ത്ര സഭകളായി നിലകൊള്ളുന്ന കേരളത്തിലെ കത്തോലിക്കാ വിഭാഗങ്ങളെപ്പോലെ സ്വതന്ത്ര സഭകളായി നിലകൊണ്ട് പരിശുദ്ധ പാത്രിയർക്കാ സിംഹാസനത്തെ അംഗീകരിച്ചു മുന്നോട്ടുപോകാൻ കഴിയും. അല്ലെങ്കിൽ പൗരസ്ത്യ സഭകളെപ്പോലെ രണ്ടു പരമാധ്യക്ഷൻമാരുടെ കീഴിൽ കൂദാശകൾ പങ്കുവയ്ക്കുന്ന സഹോദര സഭകളായി തുടരാനാവും. സഭാ സമാധാനത്തിനായി ഓർത്തഡോക്സ് സഭയുടെ മാർത്തോമ്മാ സിംഹാസനത്തെ അംഗീകരിക്കാൻ തയാറാണെന്ന് പരിശുദ്ധ പാത്രിയർക്കീസ് ബാവാ ഓർമിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button