കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ എല്ലാ സ്‌കൂളുകളിലെയും വിദ്യഭ്യാസ സ്ഥാപനങ്ങളിൽ പരിശോധന നടത്തും. ഇതനുസരിച്ച് ജില്ലയിലെ നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാര്‍ എല്ലാ വിദ്യാലയങ്ങളിലും മിന്നല്‍ പരിശോധന നടത്തി, സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വത്തിന് പ്രശ്‌നമുണ്ടാക്കുന്ന എല്ലാ കാര്യങ്ങളും പരിശോധിച്ച് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും അംഗീകാരം ഉള്ളതും ഇല്ലാത്തതുമായ എല്ലാ പ്രൈവറ്റ് സ്‌കൂളിലും പരിശോധന നടത്തും.
Read also:സംസ്ഥാനത്ത് എല്ലാ സ്‌കൂളുകളുടേയും അറ്റകുറ്റ പണി വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശിച്ച് തദ്ദേശമന്ത്രി
ഓരോ പഞ്ചായത്തിലെയും വിദ്യാലയങ്ങളുടെ ലിസ്റ്റ് അതാതു പഞ്ചായത്ത് സെക്രട്ടറിമാര്‍ നിയോഗിക്കപ്പെട്ട പരിശോധന ടീമിന് നല്‍കണം. പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്‍എസ്ജിഡി എഞ്ചിനീയറും സ്വകാര്യ സ്‌കൂളുകളുടെ കാര്യത്തില്‍ സ്‌കൂള്‍ മാനേജര്‍മാരും അടിയന്തിര നടപടികള്‍ സ്വീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഉറപ്പാക്കാത്ത ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും പ്രവര്‍ത്തനാനുമതി നല്‍കില്ലെന്നാണ് ജില്ലാ കലക്ടര്‍ അറിയിച്ചിരിക്കുന്നത്.
Post Your Comments