തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ സ്‌കൂളുകളുടേയും അറ്റകുറ്റ പണി വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശിച്ച് തദ്ദേശമന്ത്രി എസി മൊയ്തീൻ. അറ്റകുറ്റപ്പണിക്ക് പണം തടസ്സമാകില്ലെന്ന് മന്ത്രി എസി മൊയ്തീൻ വ്യക്തമാക്കി. തൊഴിലുറപ്പ് തൊഴിലാളികളെ ശുചീകരണത്തിന് ഉപയോഗപ്പെടുത്താമെന്നും ബാത്ത് റൂമുകൾ ഇല്ലാത്തിടത്ത് അടിയന്തിരമായി ബാത്ത് റൂം നിർമിക്കാനും നിർദേശം നൽകി. തനത് ഫണ്ടിൽ നിന്നോ പ്ലാൻ ഫണ്ടിൽ നിന്നോ പണം ഉപയോഗിക്കാമെന്ന് മന്ത്രി പറഞ്ഞു.
ALSO READ: ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനിയുടെ മരണം : പ്രത്യേക സംഘം അന്വേഷിക്കും
കഴിഞ്ഞ ദിവസമാണ് സുൽത്താൻ ബത്തേരിയിലെ സ്‌കൂളിൽ ക്ലാസ് മുറിയിൽവച്ച് വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ചത്. വൃത്തിഹീനമായ പഠനാന്തരീക്ഷവും ക്ലാസിലും സ്‌കൂളിലെയും പാമ്പിൻ പൊത്തുകളും ചർച്ചയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നടപടി.
Post Your Comments