കോർബ•കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് മുതിർന്ന ഛത്തീസ്ഗഡ് ബി.ജെ.പി നേതാവും മുൻ എംപിയുമായ ഡോ. ബൻഷിലാൽ മഹ്തോ അന്തരിച്ചു. 79 വയസ്സായിരുന്നു. ഭാര്യയും രണ്ട് ആൺമക്കളും നാല് പെൺമക്കളുമുണ്ട്.
നവംബർ 15 ന് ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ഗുരുതരാവസ്ഥയിൽ കോർബയിലേക്ക് മാറ്റുന്നതിനിടെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
ബിലാസ്പൂർ ജില്ലയിലെ ചക്കർഭട്ട എയർ സ്ട്രിപ്പിൽ എയർ ആംബുലൻസ് ഇറങ്ങിയപ്പോൾ മഹ്തോ മരിച്ചതായി ഡോക്ട്കര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റ് നിഷേധിച്ചെങ്കിലും ആയുർവേദ ഡോക്ടറായ ബൻഷിലാൽ മഹ്തോ 2014 ൽ കോർബയിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
തന്റെ അനുശോചന സന്ദേശത്തിൽ ഗവർണർ പറഞ്ഞു, “മഹ്തോ ഒരു ജനപ്രിയ രാഷ്ട്രീയക്കാരൻ മാത്രമല്ല, ഒരു
കഴിഞ്ഞ എൻഡിഎ സർക്കാരിൽ എം.പിയായിരുന്ന ബൻഷിലാൽ മഹ്തോ കൽക്കരി, ഉരുക്ക് എന്നിവയുടെ സ്റ്റാൻഡിംഗ് കമ്മിറ്റിയിലും മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമ സമിതിയിലും അംഗമായിരുന്നു.
Post Your Comments