ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സര്‍ക്കാര്‍ അധികകാലം അധികാരത്തില്‍ തുടരില്ലെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ. എഎന്‍ഐയ്ക്കു നല്കിയ അഭിമുഖത്തിലാണ് അത്തേവാലെ അഭിപ്രായപ്പെട്ടത്.ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് ആകെ 154 സീറ്റുകളുണ്ടെങ്കില്‍ അവര്‍ക്ക് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുണ്ട്. എന്നാൽ ഇപ്പോൾ നടക്കുന്നത് അതല്ലെന്നും അത്തെവാല പറഞ്ഞു.
സ്പീക്കർ പദവിയിൽ തർക്കം: മഹാരാഷ്ട്രയിൽ പ്രഖ്യാപനം വൈകുന്നു
കോണ്‍ഗ്രസും എന്‍സിപിയുമായും കൈകോര്‍ക്കാനുള്ള ഉദ്ദവ് താക്കറയുടെ തീരുമാനം ബാല്‍താക്കറയുടെ പ്രത്യയശാസ്ത്രത്തിന് എതിരാണ്. ഈ സര്‍ക്കാര്‍ ആറുമാസം പോലും പ്രവര്ത്തിക്കുമോയെന്നറിയില്ല. സര്‍ക്കാര്‍ അധികകാലം നിലനില്‍ക്കില്ലെന്ന് അത്തേവാലെ കൂട്ടിച്ചേര്‍ത്തു.
Post Your Comments