മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കാമെന്ന് മൂന്ന് പാര്‍ട്ടികളും ഏകകണ്ഠേന തീരുമാനിച്ചിരുന്നു. എന്നാല്‍ സ്പീക്കര്‍ പദവിയെക്കുറിച്ചാണ് അനിശ്ചിതത്വം തുടരുന്നത്. കോണ്‍ഗ്രസ് നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന പൃഥ്വിരാജ് ചവാനെ സ്പീക്കറാക്കാനാണ് കോണ്‍ഗ്രസിന് താല്‍പ്പര്യം. എന്നാല്‍ എന്‍സിപിയാണ് ഇക്കാര്യത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്‍സിപി മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ സ്ഥാനം ആവശ്യപ്പെട്ടുവെന്നും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിന് നല്‍കാമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചെന്നുമാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ശിവസേന തലവന്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാവുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറാണ് മാധ്യമങ്ങളെ അറിയിച്ചത്. മൂന്നാഴ്ചയോളം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരണം നടക്കുമെന്നാണ് സൂചന. അതേസമയം ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി നേതാക്കള്‍ ചേര്‍ന്ന് ശനിയാഴ്ച സംയുക്ത വാര്‍ത്താസമ്മേളനം നടത്തും. അതില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ നടത്തും. ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയായി അവരോധിക്കണമെന്നായിരുന്നു ശിവസേന ആദ്യം മുതല്‍ തന്നെ സ്വീകരിച്ച നിലപാട്.
താൻ നിത്യാനന്ദയെ സന്ദര്ശിച്ചിട്ടുണ്ടെന്നു സമ്മതിച്ച് ഡികെ ശിവകുമാര്‍
ഇതിനെ കോണ്‍ഗ്രസും എന്‍സിപിയും ഒരു പോലെ പിന്തുണയ്ക്കുകയും ചെയ്തു. ഇതാണ് ശിവസേന-കോണ്‍ഗ്രസ്- എന്‍സിപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് എളുപ്പത്തില്‍ ഉത്തരം നല്‍കിയത്. അതേ സമയം മുഖ്യമന്ത്രി ശിവസേനക്ക് നല്‍കിയതോടെ ഉപമുഖ്യമന്ത്രി സ്ഥാനം രണ്ട് പാര്‍ട്ടികളും ഉറപ്പാക്കുമെന്നും സൂചനകളുണ്ട്. ഇതിനിടെ മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാക്കള്‍ വഡേട്ടിവാര്‍ ബംഗ്ലാവില്‍ യോഗം ചേര്‍ന്നിരുന്നു. പിന്നീട് ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ശനിയാഴ്ച കോണ്‍ഗ്രസ്- എന്‍സിപി നേതാക്കളും യോഗം ചേരും.
ശിവസേനയും പ്രത്യേക യോഗം ചേരും.ഉദ്ധവ് താക്കറെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം പുറത്തുവന്നതിന് പിന്നാലെ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി നടത്തായിരുന്ന ദില്ലി യാത്ര റദ്ദാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച തന്നെ മൂന്ന് പാര്‍ട്ടികളും ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശമുന്നയിക്കുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രഖ്യാപനം ശനിയാഴ്ച മാത്രമേ ഉണ്ടാകൂ എന്ന് പാര്‍ട്ടികള്‍ തന്നെ വ്യക്തമാക്കുകയും ചെയ്തുു.
Post Your Comments