ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷൻ ബന്ധം ഉപേക്ഷിച്ച് 112 അധ്യാപകര്‍. ഒക്‌ടോബര്‍ 28 മുതല്‍ ഒരു സംഘം വിദ്യാർത്ഥികൾ അധ്യാപകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ നടത്തിവരുന്ന അതിക്രമങ്ങളെ അസോസിയേഷന്‍ ഗൗനിച്ചില്ലെന്ന് ആരോപിച്ചാണ് ഇത്തരത്തിലൊരു നടപടി. നവംബര്‍ 20 മുതല്‍ അസോസിയേഷനുമായുള്ള ബന്ധം അവസാനിപ്പിച്ചതായും നവംബര്‍ ഒന്നുമുതല്‍ അസോസിയേഷന്‍ പുറപ്പെടുവിച്ച പ്രസ്‌താവനകളുമായോ പ്രമേയങ്ങളുമായോ തങ്ങള്‍ക്കു ബന്ധമില്ലെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്.
അതേസമയം ഫീസ് വര്‍ധന പിന്‍വലിക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചു സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പിന്തുണച്ച് ടീച്ചേഴ്‌സ് അസോസിയേഷന്‍ കഴിഞ്ഞ ചൊവ്വാഴ്‌ച സമാധാന മാര്‍ച്ച് നടത്തിയിരുന്നു. വിദ്യാര്‍ഥികളെ ആക്രമിച്ച ഡല്‍ഹി പോലീസിനെതിരേയും മാര്‍ച്ചില്‍ പ്രതിഷേധിച്ചിരുന്നു.
Post Your Comments