മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപി പിന്തുണയോടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റതില്‍ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ ഒരു ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ രൂപീകരിച്ചതില്‍ സന്തോഷം രേഖപ്പെടുത്തുന്നു. ദേവേന്ദ്ര ഫഡ്‌നാവിസിനെ അഭിനന്ദിക്കുന്നു. ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് മഹാരാഷ്ട്രയില്‍ സംഭവിച്ചിട്ടുള്ളത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയും ശിവസേനയും സംയുക്തമായി മത്സരിച്ച് സര്‍ക്കാര്‍ രൂപീകരിക്കേണ്ടതായിരുന്നു മഹാരാഷ്ട്രയില്‍. എന്നാല്‍ ശിവസേനയുടെ ഭാഗത്ത് നിന്ന് പിന്തുണ കിട്ടുന്നതിലെ താമസവും മറ്റു കാരണങ്ങളാലും ഞങ്ങള്‍ക്ക് ഇപ്പോള്‍ സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്ന് ഫട്‌നാവിസ് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ ഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ ലഭ്യമായതിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ ദേവേന്ദ്ര ഫഡ്‌നാവിസിനെ സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചിരിക്കുന്നുവെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments