Latest NewsIndiaNews

മഹാരാഷ്ട്ര ഫ​ഡ്നാ​വി​സ് സർക്കാർ: “എന്റെ അറിവോടെയല്ല” ശരത്ത് പവാറിന്റെ ആദ്യ പ്രതികരണം പുറത്ത്

അതേസമയം, സർക്കാർ തന്റെ പൂർണ അറിവോടെയാണ് രൂപീകരിക്കപ്പെട്ടതെന്ന് കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ അ​തി​നാ​ട​കീ​യമായി ബിജെപി – എൻ സി പി സർക്കാർ അധികാരത്തിൽ വന്നത് തന്റെ അറിവോടെയല്ലെന്ന് എൻ സി പി നേതാവ് ശരത്ത് പവാർ. എല്ലാം തീരുമാനിച്ചത് അജിത്ത് പവാറാണ്. ശരത്ത് പവാർ പ്രതികരിച്ചു. അതേസമയം, സർക്കാർ തന്റെ പൂർണ അറിവോടെയാണ് രൂപീകരിക്കപ്പെട്ടതെന്ന് കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.

രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ തന്ത്രപരമായ നീ​ക്ക​ങ്ങ​ളോ​ടെയാണ് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ വീ​ണ്ടും ബി​ജെ​പി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വന്നത്. ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. എ​ന്‍​സി​പി നേ​താ​വ് അ​ജി​ത് പ​വാ​ര്‍ ഉ​പ മു​ഖ്യ​മ​ന്ത്രി​യാ​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. രാ​ജ്ഭ​വ​നി​ല്‍ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും സ​ത്യ​പ്ര​തി​ജ്ഞ.

ഗ​വ​ര്‍​ണ​ര്‍ ഭ​ഗ​ത് സിം​ഗ് കോ​ഷ്യാ​രി​യാ​ണ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്. പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്ര മുഖ്യമന്ത്രി ഫട്നവിസിനെ അഭിനന്ദിച്ചു കൊണ്ട് സന്ദേശമയച്ചു. “മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​നും ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​നും ആ​ശം​സ​ക​ള്‍ നേ​രു​ന്നു. ഇ​രു​വ​രും മ​ഹാ​രാ​ഷ്ട്ര​യു​ടെ ന​ല്ല ഭാ​വി​ക്കാ​യി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​യ്ക്കു​മെ​ന്ന് ത​നി​ക്കു​റ​പ്പു​ണ്ട്”- പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. അതേസമയം പവാറും നരേന്ദ്രമോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ നരേന്ദ്രമോദി പവാറിനെ രാജ്യസഭയിൽ പുകഴ്ത്തുകയും ചെയ്തിരുന്നു.

ALSO READ: മഹാരാഷ്ട്ര സർക്കാർ: എൻ സി പി ബി ജെ പി മുന്നണിയിൽ ചേർന്നതിൽ പിണറായി വിജയന് വിഷമം ഉണ്ടെങ്കിൽ ഇടത് മുന്നണിയിൽ നിന്ന് പാർട്ടിയെ പുറത്താക്കട്ടെ;- കെ സുരേന്ദ്രൻ

മഹാരാഷ്ട്രയിലെ അതി നാടകീയമായ അവസ്ഥയിൽ അമ്പരന്നിരിക്കുകയാണ് രാജ്യം. ഇന്നലെ രാത്രി വരെയും ശിവസേന സഖ്യം ഭരിക്കുമെന്നായിരുന്നു വാർത്തകൾ വന്നിരുന്നത്. എന്നാൽ പ്രഭാതം പുലർന്നത് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു എന്ന വാർത്ത അറിഞ്ഞു കൊണ്ടായിരുന്നു. നേ​ര​ത്തെ, വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ച​ര്‍​ച്ച​ക​ള്‍​ക്കൊ​ടു​വി​ല്‍ സം​സ്ഥാ​ന​ത്ത് കോ​ണ്‍​ഗ്ര​സ്- ശി​വ​സേ​ന- എ​ന്‍​സി​പി സ​ഖ്യം അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്ന് ഏ​ക​ദേ​ശ ധാ​ര​യാ​യി​രു​ന്നു.

എ​ന്നാ​ല്‍, എ​ന്നാ​ല്‍, വെ​ള്ളി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി ന​ട​ന്ന ചി​ല അ​തി​നാ​ട​കീ​യ നീ​ങ്ങ​ള്‍​ക്കൊ​ടു​വി​ലാ​ണ് എ​ന്‍​സി​പി ബി​ജെ​പി​ക്ക് പി​ന്തു​ണ ന​ല്‍​കാ​ന്‍ തീ​രു​മാ​നിച്ചതെന്നാണ് റിപ്പോർട്ട്. അതേസമയം എംഎൽഎ മാരെ ബിജെപി പക്ഷത്തേക്ക് മാറ്റാതിരിക്കാൻ കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ മഹാരാഷ്ട്രയിൽ ക്യാമ്പ് ചെയ്യുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button