കല്‍പറ്റ : ഷെഹലയുടെ മരണത്തിന് കാരണക്കാര്‍ സ്‌കൂള്‍ അധികൃതര്‍. തലേ ദിവസവും പാമ്പിനെ കണ്ടു.. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി വിദ്യാര്‍ത്ഥികള്‍.
ഷെഹ്ല മരിക്കുന്നതിനു തൊട്ടുതലേന്നും സ്‌കൂളില്‍ പാമ്പിനെ കണ്ടിരുന്നു. എന്നാല്‍ ഇതു പറഞ്ഞപ്പോള്‍ അധ്യാപകര്‍ അടിക്കാന്‍ വന്നെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
കുട്ടികള്‍ ചെരുപ്പിട്ട് ക്ലാസില്‍ കയറിയാല്‍ പത്തു രൂപ ഫൈന്‍ ഈടാക്കും. എന്നാല്‍ അധ്യാപകര്‍ക്കും അവരുടെ മക്കള്‍ക്കും ചെരുപ്പിട്ട് ക്ലാസ് മുറിയില്‍ കയറാമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. അധ്യാപകര്‍ക്കുള്ളിലും വിഷമാണ്. ആ കുട്ടിയെ കൊലയ്ക്കു കൊടുത്തതാണ്. ഷെഹ്ലയുടെ മരണത്തിനു കാരണക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.
വയനാട് ബത്തേരി സര്‍വജന സ്‌കൂളിലെ ക്ലാസ് മുറിയില്‍ വെച്ച് ഷെഹലയ്ക്ക് ബുധനാഴ്ച വൈകീട്ടാണ് പാമ്പ് കടിയേറ്റത്. സംഭവത്തെ തുടര്‍ന്ന് വയനാട് ജില്ലയിലെ മറ്റ് സ്‌കൂളുകളിലും ഇഴജന്തുക്കളുടെ സാന്നിധ്യമുണ്ടോ എന്ന് പരിശോധിക്കാന്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ ഉത്തരവിട്ടു.
Post Your Comments