Latest NewsNewsIndia

മാവോയിസ്‌റ്റ്‌ ഭീഷണിയെത്തുടര്‍ന്ന് 14 വര്‍ഷമായി പൂട്ടിക്കിടന്ന 26 സ്‌കൂളുകള്‍ വീണ്ടും തുറന്നു

ബിജാപുര്‍: ഛത്തീസ്‌ഗഡില്‍ മാവോയിസ്‌റ്റ്‌ ഭീഷണിയെത്തുടര്‍ന്ന് 14 വര്‍ഷമായി അടച്ചിട്ടിരുന്ന 26 സ്‌കൂളുകള്‍ തുറന്നു. ബസ്‌തര്‍ മേഖലയിലെ ബിജാപൂര്‍ ജില്ലയില്‍ മാവോയിസ്‌റ്റ്‌ സ്വാധീന മേഖലയിലെ സ്‌കൂളുകളാണു തുറന്നത്‌. അതേസമയം ഇത്തരത്തിൽ ജില്ലയിലെ 300 സ്‌കൂളുകളാണ്‌ പൂട്ടിക്കിടക്കുന്നതെന്നാണ്  സംസ്‌ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകളിലുള്ളത്.

Read also: ഷഹ്ലയുടെ മരണം : നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

മാവോയിസ്‌റ്റ്‌ ഭീഷണി ദുര്‍ബലമായതോടെ ഗോത്രവര്‍ഗക്കാരുടെ സഹായത്തോടെയാണു സ്‌കൂളുകള്‍ വീണ്ടും തുറന്നത്‌. 700 കുട്ടികള്‍ സ്‌കൂളുകളില്‍ പ്രവേശനം നേടിയതായി തദ്ദേശ ഭരണകൂടം അറിയിച്ചു. ക്ലാസുകള്‍ ആരംഭിക്കുന്നതിനു മുൻപ് തന്നെ അധികൃതർ ഗ്രാമീണരുമായി ചര്‍ച്ചകള്‍ നടത്തി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ അവരെ ബോധവത്‌ക്കരിക്കുകയും ചെയ്‌തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button