KeralaLatest News

ഷഹ്ലയുടെ മരണം : നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

സംഭവം നടന്നത് മൂന്നു മണിക്കാണെങ്കില്‍ സ്‌കൂളില്‍ നിന്ന് വിളിച്ചത് 3.36 നാണ്.

വയനാട്: വയനാട് ജില്ലയില്‍ നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്. ക്ലാസ് മുറിയില്‍ വെച്ച് പാമ്പു കടിയേറ്റ് ഷെഹ്‌ല ഷെറിന്‍ എന്ന വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിലെ അധ്യാപകരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.ഷഹ്ലയുടെ കാലില്‍ കടിയേറ്റ പാടുണ്ടായിരുന്നതായി അച്ഛന്‍ പറഞ്ഞു. നീലനിറവുമുണ്ടായിരുന്നു. സംഭവം നടന്നത് മൂന്നു മണിക്കാണെങ്കില്‍ സ്‌കൂളില്‍ നിന്ന് വിളിച്ചത് 3.36 നാണ്.

പാമ്ബുകടിയേറ്റെന്ന് പറഞ്ഞില്ല. കുഴിയില്‍ കാലുകുടുങ്ങി എന്നും ചെറിയ മുറിവുണ്ടെന്നുമാണ് പറഞ്ഞത്. താന്‍ എത്തിയ ശേഷം ആശുപത്രിയില്‍ കൊണ്ടുപോയാല്‍ മതിയെന്ന് പറഞ്ഞിട്ടില്ല. ഇനിയാര്‍ക്കും ഇത്തരമൊരു അവസ്ഥ വരരുതെന്നും അച്ഛന്‍ അസീസ് മാധ്യമങ്ങളോടു പറഞ്ഞു. കുട്ടിയുടെ കാലുകുടുങ്ങിയ കുഴി ഹെഡ്‌മാസ്റ്റര്‍ തന്നെ കാണിച്ചുതന്നുവെന്നും അസീസ് പറയുന്നു.സ്‌കൂളിന് വളരെ അടുത്ത് ആശുപത്രിയും വാഹന സൗകര്യവും ഉണ്ടായിട്ടും അധ്യാപകര്‍ കുട്ടിയെ കൊണ്ട് പോകാന്‍ തയ്യാറായില്ലെന്നാണ് സഹപാഠികളുടെ ആരോപണം.

ചികിത്സിച്ച ഡോക്ടറുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ച, ആന്‍റിവെനം നല്‍കാന്‍ രക്ഷിതാക്കളുടെ അനുമതി വാങ്ങേണ്ട ആവശ്യം ഇല്ല

സംഭവവുമായി ബന്ധപ്പെട്ട് ഒരു അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ പറഞ്ഞിട്ടും അധ്യാപകന്‍ വിസ്സമതിച്ചെന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. സ്‌കൂളിലെ മറ്റ് അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. കൂടാതെ താലൂക്ക് ആശുപത്രിയില്‍ നിന്ന് ആന്റിവെനം നല്‍കാന്‍ വിസമ്മതിച്ചുവെന്നും ഷഹ്ലയുടെ അച്ഛന്‍ പറഞ്ഞു. സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡെപ്യൂട്ടി ഡിഎംഒ, എന്‍ആര്‍എച്ച്‌എം ഡിപിഎം എന്നിവരാണ് അന്വേഷണം നടത്തിയത്. ഡോക്ടറെ സസ്‌പെന്‍ഡു ചെയ്ത് അന്വേഷണം നടത്താന്‍ നേരത്തെ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ഉത്തരവിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button