സുല്‍ത്താന്‍ ബത്തേരി: ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ സ്‌കൂളിലെ പ്രിന്‍സിപ്പലിനും ഹെഡ്മാസ്റ്റര്‍ക്കും സസ്പെന്‍ഷന്‍. സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രധാനാധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍. പ്രിന്‍സിപ്പലിനും ഹെഡ്മാസ്റ്റര്‍ മോഹനനുമാണ് സസ്പെന്‍ഷന്‍. പിടിഎയും പിരിച്ചുവിടും. വിദ്യാഭ്യസ വകുപ്പിന്റെതാണ് നടപടി.ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. കഴിഞ്ഞ ദിവസം, കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാതെ ക്ലാസ് തുടര്‍ന്ന അധ്യാപകന്‍ ഷിജിലിനെ സസ്പെന്റ് ചെയ്തിരുന്നു.
Read Also : പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം : മുഖ്യമന്ത്രിയുടെ പ്രതികരണം പുറത്ത്
കുട്ടിയ്ക്ക് പാമ്പ്കടിയേറ്റത് പ്രധാനാധ്യാപകന്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു. കുട്ടിയുടെ പിതാവ് വരാന്‍ വൈകിയത് കൊണ്ടാണ് ആശുപത്രിയിലെത്തിക്കാന്‍ താമസിച്ചത് എന്നായിരുന്നു ഹെഡ്മാസ്റ്ററുടെ വാദം. കരഞ്ഞുപറഞ്ഞിട്ടും അധ്യാപകര്‍ ഷെഹലയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കൂട്ടാക്കിയില്ലെന്ന് വിദ്യാര്‍ത്ഥികളും വ്യക്തമാക്കിയിരുന്നു.
Post Your Comments