രണ്ടു വയസ്സുള്ള പെണ്‍കുട്ടിയുടെ ശരീരം അഞ്ച് ഗ്യാലന്‍ ആസിഡിലിട്ടു അലിയിച്ചു കളഞ്ഞ മാതാപിതാക്കള്‍ക്ക് തടവുശിക്ഷ വിധിച്ചു. പിതാവ് സവാല ലൊറിഡോ (32) യ്ക്ക് 14 വര്‍ഷവും അമ്മ മോനിക്ക ഡൊമിങ്കസിന് 20 വര്‍ഷവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കുട്ടിയുടെ മരണ കാരണം അപകടമാണെന്നായിരുന്നു അമ്മ പറഞ്ഞത്. മരണ ശേഷം കുട്ടിയുടെ ശരീരം ഉപേക്ഷിക്കാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടതായും ഇവര്‍ പറയുന്നു. ഇരുവരും കുറ്റസമ്മതം നടത്തിയതിനാലാണ് ശിക്ഷയുടെ അളവ് കുറഞ്ഞത്.
ബെഡ്‌റൂം ക്ലോസറ്റില്‍ നിന്നാണ് അഞ്ചു ഗ്യാലന്‍ ആസിഡിന്റെ ബാരലും അതിനകത്ത് അഴുകിയ ശരീരവും കണ്ടെത്തിയത്. ഇവര്‍ക്ക് ഈ കുട്ടിയെ കൂടാതെ നാലു കുട്ടികളുമുണ്ട്. കുട്ടികളെ ചൈല്‍ഡ് പ്രൊട്ടക്റ്റീവ് സര്‍വീസ് ഏറ്റെടുത്തു.
Post Your Comments