കോഴിക്കോട്: ബത്തേരിയില്‍ ക്ലാസ് മുറിയിൽ നിന്നും വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ചതിന്റെ സത്യാവസ്ഥ സഹപാഠികളിൽ നിന്നുമാണ് ആളുകൾ അറിഞ്ഞത്. സ്കൂളിലെ തന്നെ ഏഴാംക്ലാസുകാരി നിദ ഫാത്തിമയുടെ പ്രതികരണമാണ് ആളുകൾ കൂടുതൽ ശ്രദ്ധിച്ചത്. മാധ്യമങ്ങള്‍ക്കു മുന്നില്‍ ഉറച്ച ശബ്ദത്തോടെയാണ് നിദ നടന്ന കാര്യങ്ങൾ പറഞ്ഞത്. ബെഞ്ച് മറിഞ്ഞതാണ്, കല്ലു കൊണ്ടതാണ്, ആണി കുത്തിയതാണ് എന്നൊക്കെയാണ് ആ സാര്‍ പറഞ്ഞത്. ഷെഹ്ലയ്ക്ക് ഇരിക്കാന്‍ പോലും വയ്യായിരുന്നു. പാമ്പുകടിച്ചതാണ്, ആശുപത്രിയില്‍ കൊണ്ടുപോകണംന്ന് ഷഹ്ല കരഞ്ഞു പറഞ്ഞിട്ടും സാറുമ്മാര് അവളുടെ ഉപ്പ വരുന്നതുവരെ കാത്തിരുന്നുവെന്നും നിദ തുറന്നുപറഞ്ഞിരുന്നു.
Read also: സ്കൂൾ വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; പ്രതികരണവുമായി വാവാ സുരേഷ്
ക്ലാസ് മുറിയില്‍ ചെരിപ്പിടാന്‍ സമ്മതിക്കില്ല, പക്ഷെ മാഷുമ്മാര്‍ക്ക് ചെരിപ്പിടാം. ബാത്ത്റൂമുകളെല്ലാം കഴുകിക്കാറുള്ളത്ഞങ്ങളെക്കൊണ്ടാണ്. പരാതിപറയാന്‍ ചെന്നാല്‍ അധ്യാപകര്‍ വിരട്ടിയോടിക്കും. സാറുമ്മാരെ വിശ്വാസമുള്ളത് കൊണ്ടല്ലേ ഞങ്ങളുടെ വീട്ടീന്ന് ഇങ്ങോട്ടേ പറഞ്ഞു വിടുന്നതെന്നും നിദ ധൈര്യത്തോടെ ചോദിക്കുന്നു.
Post Your Comments