കൊച്ചി: സ്‌കൂൾ വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി വാവാ സുരേഷ്. സ്‌കൂള്‍ അധികൃതര്‍ കുട്ടികളുടെ ജീവന്‍ വെച്ചു കളിക്കരുതെന്ന് ഒരു മാധ്യമത്തോട് അദ്ദേഹം വ്യക്തമാക്കി. ഭക്ഷണത്തിന്റെ വേസ്റ്റ് ഒരുകാരണവശാലും സ്‌കൂള്‍ പരിസരത്ത് നിക്ഷേപിക്കരുത്. ഇങ്ങനെയായാല്‍ എലി വരും, എലിയെ പിടിക്കാന്‍ പാമ്പ് വരും. മൂന്നാഴ്ചയില്‍ ഒരിക്കലെങ്കിലും സ്‌കൂള്‍ പരിസരം വൃത്തിയാക്കണമെന്നും വാവാ സുരേഷ് പറയുകയുണ്ടായി. മതിലുകള്‍ കെട്ടുമ്പോള്‍ പാറ ഗ്യാപ്പിട്ട് അടുക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സുല്‍ത്താന്‍ ബത്തേരി സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷഹ്ല ഷെറിനാണ് ഇന്നലെ ക്ലാസില്‍ വച്ച് പാമ്പുകടിയേറ്റ് മരിച്ചത്.
Post Your Comments