തിരുവനന്തപുരം: രാജവെമ്പാലയുടെ കടിയേറ്റ് മൃഗശാലാ ജീവനക്കാരൻ മരിച്ചത് വലിയ ചർച്ചയായിരുന്നു. തിരുവനന്തപുരം മൃഗശാലയിലാരുന്നു സംഭവം നടന്നത്. ജീവനക്കാരന്‍ മരിച്ച സംഭവത്തില്‍ സൂ വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ആര് ചിഞ്ചുറാണി മാധ്യമങ്ങളോട് പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികൾ സ്വീകരിക്കുമെന്നാണ് മന്ത്രി പറഞ്ഞത്.
Also Read:ടോക്യോ ഒളിംപിക്സ്: ഇന്ത്യ ഉൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കടുത്ത നിയന്ത്രണം
മൃഗശാലാ ജീവനക്കാര്‍ക്ക് കൂടുതല്‍ ശാസ്ത്രീയ പരിശീലനം നല്‍കുമെന്നും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പാമ്പ് കടിയേറ്റ് മരിച്ച സൂവിലെ ജീവനക്കാരൻ ഹര്‍ഷാദിന്‍റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
രാജവെമ്പാലയുടെ കൂട് വൃത്തിയാക്കുകയും ഭക്ഷണം നല്‍കുകയും ചെയ്യുന്നതിനിടെയായിരുന്നു മൃഗശാലയിലെ ആനിമല്‍ കീപ്പറായ ഹര്‍ഷാദിന് പാമ്പിന്റെ കടിയേറ്റത്. സംഭവം നടന്ന് ഉടനെ തന്നെ ഹര്‍ഷാദിനെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തുടർന്ന് ഈ പ്രശ്നം വലിയ തരത്തിലുള്ള ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. മൃഗശാലാ അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളും ഉയർന്നു വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിഷയത്തിൽ ഇടപെടൽ.
Post Your Comments