NattuvarthaLatest NewsKeralaNewsIndia

രാജവെമ്പാലയെ ഒരു സാധു ജീവിയെന്ന് പറയാൻ കാരണമെന്ത്?

തിരുവനന്തപുരം: ഒറ്റ കൊത്തിന് ആനയെ വരെ കൊല്ലാനുള്ള വിഷം ശരീരത്തിലെത്തിക്കാൻ കഴിയുമെങ്കിലും കേരളത്തിൽ ഇതുവരേയ്ക്കും ഒരാൾ പോലും രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരൻ ഹർഷാദ് കഴിഞ്ഞ ദിവസം രാജവെമ്പാലയുടെ കടിയേറ്റ് മരണപ്പെട്ടിരുന്നു. താരതമമ്യേനെ വിഷം കുറവാണെങ്കിലും കൂടുതൽ വിഷം അകത്തെത്തിക്കാനും, 15 മിനിറ്റിനുള്ളിൽ കടിയേറ്റയാളെ കൊല്ലാനും കഴിവുണ്ട് രാജവെമ്പാലയ്ക്ക്.
ഇതേ കാരണം തന്നെയാണ് ഹർഷാദിന്റെ മരണത്തിനും ഇടയാക്കിയത്.

Also Read:വീണ്ടും വീണ്ടും ചോദിപ്പിച്ച് വേദനിപ്പിക്കരുത്: വികാരഭരിതനായി ജി സുധാകരന്‍

ഒരു കടിയില്‍ 20 ആളുകളെയോ ഒരു ആനയെയോ കൊല്ലാനുള്ള വിഷം വമിപ്പിക്കാനാകുന്ന രാജവെമ്പാലയ്ക്ക് ശരാശരി 10-18 അടി നീളമുണ്ടാകും. ആയുര്‍ദൈര്‍ഘ്യം 20 വര്‍ഷവും. ഇവയുടെ പ്രധാന ഭക്ഷണം മറ്റു പാമ്പുകളാണ്. താരതമ്യേനെ മനുഷ്യരുടെ സാന്നിധ്യമുള്ള ഇടങ്ങളിൽ നിന്ന് ഒഴിഞ്ഞു പോകുന്നവയാണ് രാജവെമ്പാലകൾ അതുകൊണ്ട് തന്നെയാണ് ഇവയെ സാധു ജീവികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതും.

രാജവെമ്പാലയുടെ വിഷത്തിനെതിരെയുള്ള മരുന്ന് എ.എസ്.വി (ആന്റി സ്‌നേക് വെനം) എല്ലായിടത്തും ലഭ്യമല്ല. തായ്ലന്‍ഡില്‍ ലഭ്യമാണ്. മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍, അണലി, ചുരുട്ട മണ്ഡലി എന്നിവയുടെ കടിയേറ്റാണ് കേരളത്തില്‍ കൂടുതല്‍ മരണങ്ങളുണ്ടാകുന്നത്. കേരളത്തിൽ ഏറ്റവുമധികം കാണപ്പെടുന്ന പാമ്പുകളാണ് ഇവ. ഇവയില്‍ ഏറ്റവും വീര്യം കൂടിയ വിഷമുള്ളത് വെള്ളിക്കെട്ടനാണ്. ഈ നാല് പാമ്പുകളുടെ വിഷത്തിനെതിരെ പ്രവര്‍ത്തിക്കുന്ന എ.എസ്.വിയാണ് നിലവിൽ ഇവിടെ ലഭ്യമായിട്ടുള്ള ഏക മരുന്ന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button