ന്യൂഡൽഹി: ദാദ്ര നഗർ ഹവേലി, ദാമൻ ഡ്യൂ കേന്ദ്ര ഭരണ പ്രദേശങ്ങൾ ഒന്നാക്കാൻ നീക്കവുമായി മോദി സർക്കാർ. ഇതിനുള്ള ബിൽ അടുത്തയാഴ്ച്ച പാർലമെന്റിൽ അവതരിപ്പിക്കും. ജമ്മു കശ്മീർ രണ്ടായതോടെ കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം ഒൻപതായിരുന്നു. ഇനി അത് എട്ടായി കുറയും. കേന്ദ്രമന്ത്രി അർജുൻ മെഗ്വാളാണ് ഇക്കാര്യം അറിയിച്ചത്.
ഭരണപരമായ സൗകര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. ദാമൻ ആയിരിക്കും സംയുക്ത തലസ്ഥാനം. രണ്ട് പ്രദേശങ്ങൾക്കും തമ്മിൽ വെറും 35 കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂവെങ്കിലും പ്രത്യേക ബജറ്റുകളും വ്യത്യസ്ത സെക്രട്ടേറിയറ്റുകളുമുണ്ട്.
Post Your Comments