KeralaLatest NewsNews

‘വയനാടിനെ കേന്ദ്രഭരണപ്രദേശം ആക്കണം’: സംഘടനകളുടെ ആവശ്യത്തെ പിന്തുണയ്ക്കുമെന്ന് ബിജെപി

വയനാടിന്റെ വികസനത്തിന് രാഹുല്‍ ഗാന്ധി എം.പി ഒരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു

കല്‍പറ്റ : വയനാട് ജില്ലയെ കേന്ദ്രഭരണപ്രദേശമാക്കണമെന്നുള്ള ആവശ്യം ഉയർന്നുവന്നാൽ എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ബിജെപി. ജില്ലയുടെ വികസനം അട്ടിമറിക്കുന്നതില്‍ ഇടത്-വലത് മുന്നണികള്‍ ഒറ്റക്കെട്ടാണെന്ന് കാണിച്ച് ചില സംഘടനകള്‍ വയനാടിനെ കേന്ദ്രഭരണപ്രദേശമാക്കണെമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയും പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

വയനാടിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കന്‍ ഇരു മുന്നണികള്‍ക്കുമായില്ലെന്നും വയനാടിനെ അവഗണിക്കുന്ന നിലപാടാണ് മുന്നണികള്‍ കൈക്കൊള്ളുന്നതെന്നും ബിജെപി ജില്ലാ ഘടകം കുറ്റപ്പെടുത്തി. വാര്‍ത്താ സമ്മേളനത്തിലായിരുന്നു ബിജെ.പിനേതാക്കളുടെ വിമര്‍ശനം.

Read Also  :  ലോകമെമ്പാടുമുള്ള ഇസ്‌ലാമോഫോബിയ നിരീക്ഷിക്കും: ബില്‍ പാസാക്കി യു.എസ് ജനപ്രതിനിധി സഭ

വികസനം ആഗ്രഹിക്കുന്ന ജില്ല എന്ന നിലയ്ക്കാണ് ബിജെപിയും കേന്ദ്രവും വയനാടിനെ നോക്കിക്കാണുന്നതെന്നും അതുകൊണ്ടാണ് വയനാടിനെ ആസ്പിരേഷന്‍ ജില്ലയായി പരിഗണിച്ചതെന്നും ബിജെപി പറഞ്ഞു. എന്നാല്‍, ഇത് എങ്ങനെ അട്ടിമറിക്കണമെന്ന ഗവേഷണത്തിലാണ് പിണറായി സര്‍ക്കാരെന്നും അവര്‍ കുറ്റപ്പെടുത്തി. വയനാടിന്റെ വികസനത്തിന് രാഹുല്‍ ഗാന്ധി എം.പി ഒരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ലെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ കോളേജ് വിഷയം, രാത്രി യാത്രാ നിരോധനം, ബഫര്‍ സോണ്‍, റെയില്‍വേ, ബദല്‍പാത, വന്യജീവി സംഘര്‍ഷം, കാര്‍ഷിക മേഖലയിലെ വിലത്തകര്‍ച്ച, ആദിവാസികളുടെ നിലനില്‍പ്, തെഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ വയനാട്ടിലെ ജനങ്ങളെ സമരമുഖങ്ങളിലെത്തിക്കുമെന്നും ബിജെപി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button