ന്യൂഡൽഹി: പാക്കിസ്ഥാന്റെയും, ചൈനയുടെയും പേടി സ്വപ്നമാണ് ഇന്ത്യയുടെ അണ്വായുധം വഹിക്കാൻ ശേഷിയുള്ള അഗ്നി മിസൈൽ. 2018 ജനുവരിയിൽ ഇന്ത്യ അഗ്നി പരീക്ഷിച്ചതിനു പിന്നാലെ ഇറങ്ങിയ ചൈനീസ് മാദ്ധ്യമങ്ങളിൽ ഈ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വൻ വാർത്തയായിരുന്നു. ഒപ്പം അതിൽ മറ്റൊന്നു കൂടിയുണ്ടായിരുന്നു ചൈനയ്ക്കുള്ള ഒരു മുന്നറിയിപ്പ് . ഏതുവിധേനയും ഇന്ത്യയുടെ അഗ്നിയെ പ്രതിരോധിക്കാൻ ചൈന ശ്രമിക്കണമെന്നും, അഗ്നി–5 മിസൈൽ വലിയ വെല്ലുവിളിയാണെന്നും അവർ വാർത്തയിൽ അവതരിപ്പിച്ചു.
മിസൈലിനെ പ്രതിരോധിക്കാൻ വേണ്ട നടപടികൾ ചൈന സ്വീകരിക്കണമെന്ന് ഗ്ലോബൽ ടൈംസ് അടക്കം റിപ്പോർട്ട് ചെയ്തിരുന്നു . അതിന്റെ പ്രധാനകാരണം മറ്റൊന്നുമല്ല പരീക്ഷണം വിജയിച്ചതോടെ ഇന്ത്യ വൻതോതിൽ മിസൈൽ നിർമിക്കും. ഇത് ചൈനയ്ക്ക് വൻ ഭീഷണിയാകുമെന്നാണ് ചൈനീസ് മാദ്ധ്യമങ്ങളുടെ നിരീക്ഷണം. 5000 കിലോ മീറ്ററിലധികം പരിധിയുള്ള അഗ്നി–5ന് ചൈനയുടെ വടക്കേ ഭാഗങ്ങളിൽ വരെ ആക്രമണം നടത്താനാകും. അഗ്നി-5 അയ്യായിരം കിലോമീറ്റർ ദൂരപരിധിയിൽ നാശം വിതയ്ക്കാൻ കഴിവുളളതാണ്. ഒരു ടണ്ണിലേറെ ഭാരമുളള ആണവപോർമുനകളെ വഹിക്കാൻ പര്യാപ്തമായ ഇതിൽ അഗ്നിയുടെ മുൻതലമുറ മിസൈലുകളിൽ നിന്നും വ്യത്യസ്തമായി വിവിധ ആധുനിക സാങ്കേതികവിദ്യകളും ഉൾക്കൊളളിച്ചിട്ടുണ്ട്.
ALSO READ: കശ്മീരില്‍ ഭീകരര്‍ സ്ഥാപിച്ച അത്യുഗ്ര സ്ഫോടന ശേഷിയുള്ള ബോംബുകള്‍ നിര്‍വീര്യമാക്കി
കൃത്യമായ ലക്ഷ്യത്തിന്റെ ഏതാനും മീറ്ററുകൾക്കപ്പുറം ഇതിന്റെ ലക്ഷ്യം തെറ്റില്ലെന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.ഒരിക്കല്‍ തൊടുത്താല്‍ പിടിച്ചു നിര്‍ത്താനാകാത്ത അഗ്നി മിസൈലുകള്‍ ചിന്തിക്കാനാകാത്ത വേഗത്തിലാണ് സഞ്ചരിക്കുന്നത്. അഗ്നി-1, അഗ്നി-2, എന്നീ മിസൈലുകളും ഇതിനകം തന്നെ ഇന്ത്യ സജ്ജമാക്കിയിട്ടുണ്ട്. പൃഥ്വി, ധനുഷ് എന്നീ മിസൈലുകളിൽ എസ്എഫ്സി ഇതിനകം തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം ചൈനയ്ക്ക് തന്നെയാണ് ഭീഷണി.
Post Your Comments