ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരര്‍ സ്ഥാപിച്ച അത്യുഗ്ര സ്‌ഫോടന ശേഷിയുള്ള ബോംബുകള്‍ നിര്‍വീര്യമാക്കി ഇന്ത്യന്‍ സൈന്യം. അനന്ത്‌നാഗ് ജില്ലയിലെ ഖുദ്വാനി പാലത്തിന് സമീപം ദേശീയപാത 11 ല്‍ നിന്നാണ് സൈന്യം ഐഇഡി ബോംബുകള്‍ കണ്ടെത്തിയത്. രണ്ടു സിലണ്ടര്‍ കണ്ടെയ്‌നറുകളിലായി 10, 15 കിലോ ഭാരമുള്ള ഐഇഡിയാണ് ഭീകരര്‍ സ്ഥാപിച്ചിരുന്നത്.
പട്രോളിംഗിനെത്തിയ സൈനികരാണ് ബോംബിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. സൈനികര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ബോംബ് നിര്‍വീര്യ സ്‌ക്വാഡാണ് ഐഇഡി നിര്‍വീര്യമാക്കിയത്.ബോബ് പൊട്ടിത്തെറിച്ചിരുന്നുവെങ്കില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും വ്യാപക നാശനഷ്ടം ഉണ്ടാകുകയും ചെയ്‌തേനെയെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഉദ്ദവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി; പ്രഖ്യാപനം നാളെ
കശ്മീര്‍ സാധാരണ നിലയിലേക്ക് മടങ്ങി വരുന്നത് തടസപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നതെന്നും സൈന്യം അറിയിച്ചു.ഐഇഡി കണ്ടെത്തിയ പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചതിന് ശേഷമാണ് ബോംബ് നിര്‍വീര്യമാക്കിയത്.
Post Your Comments