![](/wp-content/uploads/2024/01/binoy-viswam.gif)
തിരുവനന്തപുരം: ബിജെപിയുടെ ശക്തികേന്ദ്രമായ ഉത്തരേന്ത്യ വിട്ട് രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നത് ഭീരുത്വമാണെന്നും ഇത് ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ഇന്ത്യ മുന്നണിയുടെ പ്രധാന നേതാവാണ് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാമോ എന്നു കോണ്‍ഗ്രസ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Also: ഓരോ ടിക്കറ്റില്‍ നിന്നും അഞ്ചു രൂപ രാമ ക്ഷേത്ര നിർമ്മാണത്തിന്: പ്രഖ്യാപനവുമായി ‘ഹനുമാൻ’ ടീം
‘ഇന്ത്യ സഖ്യത്തെ പരാജയപ്പെടുത്തുന്നത് യാഥാര്‍ത്ഥ്യബോധമില്ലാത്ത കോണ്‍ഗ്രസ് നിലപാടാണ്. കോണ്‍ഗ്രസിന് പഴയ പ്രതാപമില്ല എന്ന സത്യം അവര്‍ തിരിച്ചറിയണം. സീറ്റ് വിഭജനത്തില്‍ അത് ഓര്‍മ്മയുണ്ടാകണം. ഇന്ത്യ മുന്നണി യോഗത്തില്‍ ഈ വിഷയം മുന്നോട്ടു വന്നാല്‍ സിപിഐ ചര്‍ച്ചയ്ക്കു തയ്യാറാകും’, ബിനോയ് വിശ്വം പറഞ്ഞു.
‘കേരളത്തിലെ 20 സീറ്റുകളിലും ഇടതുപക്ഷം വിജയിക്കണമെന്നാണ് സിപിഐ ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നിലവിലെ മോദി ഭരണം തുടരാന്‍ പാടില്ല’, ബിനോയ് വിശ്വം വ്യക്തമാക്കി.
മോദിയുടെ ഗ്യാരണ്ടികളൊന്നും നടപ്പിലാകില്ലെന്നും പഴയ ഗ്യാരണ്ടികള്‍പോലും നടപ്പിലായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments