
കോട്ടയം : സ്വന്തം മകളെ ഇല്ലാതാക്കാന്‍ പെറ്റമ്മ അവസരം കാത്തിരുന്നത് നാല് ദിവസമാണ്. മകളെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അമ്മ പറഞ്ഞത് കേട്ട് പൊലീസ് ഞെട്ടി.ഉഴവൂര്‍ അരീക്കര ശ്രീനാരായണ യുപി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനി സൂര്യ രാമനെ (10) ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് ഉഴവൂര്‍ കരുനെച്ചി വൃന്ദാവന്‍ ബില്‍ഡിങ്‌സ് വാടക മുറിയില്‍ താമസിച്ചിരുന്ന എം.ജി.കൊച്ചുരാമന്റെ (കുഞ്ഞപ്പന്‍) ഭാര്യ സാലിയെ (43) കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. സാലി മാനസിക ദൗര്‍ബല്യമുള്ള ആളാണെന്ന് പൊലീസ് പറയുന്നു. ബുധനാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം.
Read Also : കോട്ടയത്ത് പതിനൊന്നുവയസുകാരിയെ ‘അമ്മ കൊലപ്പെടുത്തിയതിനു പിന്നിലെ കാരണം കേട്ട് ഞെട്ടലോടെ നാട്ടുകാർ
സൂര്യയുടെ മൃതദേഹം കണ്ടെത്തി ഉടന്‍ തന്നെ സാലിയെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ രാവിലെ പത്തരയോടെ അറസ്റ്റ് രേഖപ്പെടുത്തി. മകളെ കൊലപ്പെടുത്താനുള്ള കാരണം എന്തെന്നു വ്യക്തമായിട്ടില്ല. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണു പൊലീസ്. കുടുംബപ്രശ്‌നങ്ങളാണു കൊലപാതകത്തിനു കാരണമെന്ന നിഗമനത്തിലാണു പൊലീസ്. മകള്‍ ഇനി ജീവിക്കേണ്ടതില്ല എന്നു സാലി ചോദ്യം ചെയ്യലില്‍ പറഞ്ഞതായി സൂചനയുണ്ട്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പരസ്പരവിരുദ്ധമായ മൊഴികളാണ് സാലി ആദ്യം നല്‍കിയതെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു.
ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനായ ഭര്‍ത്താവ് കൊച്ചുരാമന്‍ എല്ലാ ദിവസവും ജോലിക്കു പോകാറില്ല. അതുകൊണ്ടു തന്നെ അവസരം കാത്തിരിക്കുകയായിരുന്നു താനെന്നു സാലി മൊഴി നല്‍കി.ബുധനാഴ്ച സൂര്യ സ്‌കൂളില്‍ പോയിരുന്നില്ല. ആശുപത്രിയില്‍ പോകണമെന്നു പറഞ്ഞു സാലി സൂര്യയെ സ്‌കൂളില്‍ പോകാന്‍ അനുവദിക്കാതെ വീട്ടില്‍ ഇരുത്തിയിരിക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം ടിവി കണ്ടിരിക്കുമ്പോള്‍ 3.30ന് പിന്നില്‍ നിന്ന് സൂര്യയുടെ കഴുത്തില്‍ ഷാള്‍ ചുറ്റി വരിഞ്ഞു മുറുക്കിയെന്നാണു സാലിയുടെ മൊഴി.
Post Your Comments