![](/wp-content/uploads/2019/11/k-surend.jpg)
വയനാട്: എല്ലാവരുമുണ്ടായിട്ടും ആപൽഘട്ടത്തിൽ നിസ്സഹായനായിപ്പോയ ഒരഛനെയാണ് ഇന്ന് താൻ ബത്തേരിയിൽ കണ്ടതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ . ആരോടും പരാതിയില്ലാതെ വേദന കടിച്ചമർത്തുന്ന അഭിഭാഷകകുടുംബം. പാമ്പ് കടിയേറ്റു എന്നറിഞ്ഞിട്ടും ആ അഛൻ ഓടിയെത്തും വരെ എന്തിന് അധ്യാപകർ കാത്തുനിന്നു? ആന്റിവെനം സ്റ്റോക്കുണ്ടായിട്ടും ഡോക്ടർ എന്തുകൊണ്ട് ചികിത്സ നിഷേധിച്ചു? പരിചയക്കുറവാണെങ്കിൽ എന്തുകൊണ്ടു സീനിയർ ഡോക്ടർമാരുടെ ഉപദേശം തേടിയില്ല?
ജില്ലയിൽ വിഷചികിത്സയ്ക്ക് വേറെയും ആശുപത്രികൾ ഉണ്ടായിട്ടും മൂന്നരമണിക്കൂർ യാത്രവേണ്ടിവരുന്ന കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എന്തിന് കുഞ്ഞിനെ റഫർ ചെയ്തു? ഇത്തരം ചോദ്യങ്ങൾ തന്റെ മനസ്സിൽ അവശേഷിക്കുകയാണെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ കുറിച്ച്. പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:
എല്ലാവരുമുണ്ടായിട്ടും ആപൽഘട്ടത്തിൽ നിസ്സഹായനായിപ്പോയ ഒരഛനെയാണ് ഇന്ന് ബത്തേരിയിൽ കണ്ടത്. ആരോടും പരാതിയില്ലാതെ വേദന കടിച്ചമർത്തുന്ന അഭിഭാഷകകുടുംബം. നിത്യവും ഒന്നിലേറെ ദുരന്തവാർത്തകൾ കേട്ട് തഴമ്പിച്ചുപോയ മലയാളിക്ക് ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ ഇതുമൊരു വാർത്തയല്ലാതായി മാറും. അപ്പോഴും ഉത്തരം കിട്ടാത്ത ഒന്നിലേറെ ചോദ്യങ്ങൾ അവശേഷിക്കുന്നു. പാമ്പ് കടിയേറ്റു എന്നറിഞ്ഞിട്ടും ആ അഛൻ ഓടിയെത്തും വരെ എന്തിന് അധ്യാപകർ കാത്തുനിന്നു? ആന്റിവെനം സ്റ്റോക്കുണ്ടായിട്ടും ഡോക്ടർ എന്തുകൊണ്ട് ചികിത്സ നിഷേധിച്ചു? പരിചയക്കുറവാണെങ്കിൽ എന്തുകൊണ്ടു സീനിയർ ഡോക്ടർമാരുടെ ഉപദേശം തേടിയില്ല?
ജില്ലയിൽ വിഷചികിത്സയ്ക്ക് വേറെയും ആശുപത്രികൾ ഉണ്ടായിട്ടും മൂന്നരമണിക്കൂർ യാത്രവേണ്ടിവരുന്ന കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എന്തിന് കുഞ്ഞിനെ റഫർ ചെയ്തു? ക്ളാസ്സുമുറിയിൽ രണ്ടു വലിയ പാമ്പിൻ മാളങ്ങൾ മാസങ്ങളായി കണ്ടിട്ടും ആരും ഒരു നടപടിയുമെടുത്തില്ല? തലേദിവസം കുട്ടികൾ പാമ്പിനെ കണ്ടിട്ടും ആരും അനങ്ങിയില്ല? സ്കൂൾ നവീകരണത്തിന് പണമനുവദിച്ചിട്ടും എന്തുകൊണ്ട് തുടർ നടപടികളുണ്ടായില്ല? ഇത്തരം സ്കൂളുകൾക്ക് എങ്ങനെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നു? ഒരുത്തരവും ആ കുടുംബത്തിന്റെ തീരാനഷ്ടത്തിന് പരിഹാരമാവില്ലെന്നറിയുമ്പോഴും ഉത്തരങ്ങൾ കിട്ടാതിരിക്കാനാവില്ല. …
ഈ പോസ്റ്റിന്റെ അടിയിൽ പതിവ് പോലെ കാണുന്ന കളിയാക്കലുകളോ വിമർശനങ്ങളോ ഇല്ല, പാകരം എല്ലാവരും ഒന്നടങ്കം സുരേന്ദ്രനെ അഭിനന്ദിക്കുകയാണ്, എല്ലാവരും പോകാൻ മടിച്ച ഒരിടത്തേക്ക് ആദ്യം ചെന്ന് അവരെ ആശ്വസിപ്പിച്ചതിൽ നന്ദിയുണ്ടെന്നും എന്നും ട്രോളാണ് മാത്രം വന്നിരുന്ന ഈ പേജിൽ വളരെ സന്തോഷത്തോടെ താങ്കളെ അഭിനന്ദനം അറിയിക്കുന്നെന്നും പലരും പറയുന്നു.
Post Your Comments