ഭോപ്പാല്‍: കഞ്ചാവ് കൃഷി നിയമാനുസൃതമാക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മധ്യപ്രദേശ് സര്‍ക്കാര്‍. പാര്‍ട്ടികളുടെ കടുത്ത എതിര്‍പ്പിനിടെയാണ് കഞ്ചാവ് കൃഷിക്ക് നിയമസാധുത നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. മരുന്നുത്പാദനത്തിനും മറ്റനുബന്ധ വ്യവസായങ്ങള്‍ക്കും വേണ്ടി മാത്രമാണിതെന്നാണ് സംസ്ഥാന നിയമമന്ത്രി പി.സി. ശര്‍മ വ്യക്തമാക്കുന്നത്. ബയോപ്ലാസ്റ്റിക്, വസ്ത്ര നിര്‍മാണം, അര്‍ബുദത്തിനുള്ള മരുന്ന് എന്നീ ആവശ്യങ്ങള്‍ക്കായാണു കഞ്ചാവ് ഉപയോഗിക്കുകയെന്നാണ് വാദം.
Read also: പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ നിരവധി കേന്ദ്രങ്ങളിലേക്ക് കഞ്ചാവ് മൊത്തവിതരണം നടത്തിയ യുവതി പിടിയിൽ
അതേസമയം പഞ്ചാബിന്റെ അവസ്ഥയിലേക്ക് മധ്യപ്രദേശിനെ എത്തിക്കാനാണു കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നു ബി.ജെ.പി. നേതാവ് രാമേശ്വര്‍ ശര്‍മ പറഞ്ഞു. ഇത് ജനങ്ങളെ കഞ്ചാവിനു അടിമപ്പെടുത്താനേ ഉപകരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments