Latest NewsIndiaNews

ഫാത്തിമയുടെ മരണത്തോടെ ആത്മഹത്യ തടയാന്‍ ഹോസ്റ്റലിലെ ഫാനുകളില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി അധികൃതര്‍

ചെന്നൈ : മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ജീവനൊടുക്കിയ സംഭവത്തില്‍  ആത്മഹത്യ തടയാന്‍ ഹോസ്റ്റലിലെ ഫാനുകളില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി അധികൃതര്‍. ഫാനുകളില്‍ സെന്‍സര്‍ ഘടിപ്പിക്കാനാണ് ഹോസ്റ്റലധികൃതരുടെ തീരുമാനം.

Read Also : ചെന്നൈ ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണം : രണ്ട് അധ്യാപകര്‍ക്കുള്ള കുരുക്ക് മുറുകുന്നു

അതേസമയം, ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണം ഉടനില്ലെന്ന് മദ്രാസ് ഐഐടി അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ച് നിരാഹാര സമരം നടത്തിയ വിദ്യാര്‍ഥി കൂട്ടായ്മ ‘ചിന്താബാറു’മായി നടത്തിയ സമവായ ചര്‍ച്ചയിലാണ് നിലപാട് അറിയിച്ചത്. വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പുറത്തുനിന്നുള്ള വിദഗ്ധ സമിതിയെ നിയമിക്കുക, എല്ലാ വകുപ്പുകളിലും പ്രത്യേക പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഡയറക്ടര്‍ അംഗീകരിച്ചു.പ്രധാന ആവശ്യം തള്ളിയ സാഹചര്യത്തില്‍ സമരവുമായി മുന്നോട്ടുപോകുന്നതു ചര്‍ച്ചയ്ക്കു ശേഷം തീരുമാനിക്കുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു.

ഇതിനിടെ, കുടുംബാംഗങ്ങളില്‍ നിന്നു മൊഴിയെടുക്കാന്‍ തമിഴ്‌നാട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് രണ്ട് ദിവസത്തിനുള്ളില്‍ കൊല്ലത്തെത്തും. ഫാത്തിമ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്, ഐപാഡ് എന്നിവ കൈമാറാന്‍ ആവശ്യപ്പെട്ടേക്കും. മൊഴിയെടുത്ത ശേഷം ആരോപണ വിധേയരായ അധ്യാപകരെ വീണ്ടും ചോദ്യം ചെയ്യുമെന്നാണു സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button