കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിലെ ചരിത്ര മുഹൂർത്തത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്. ഏറ്റവും സുന്ദരമായ മൈതാനത്ത് ഇന്ന് പിങ്ക് പന്തിന്റെ പകല്‍രാത്രി മത്സരം നടക്കും. ആദ്യമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പിങ്ക് പന്തുപയോഗിച്ച് കളിക്കാനിറങ്ങുകയാണ്. അന്താരാഷ്ട്ര രംഗത്ത് മറ്റ് രാജ്യങ്ങള്‍ മുന്‍പ് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിരുന്നെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ പകല്‍ രാത്രി മത്സരത്തിന് എതിരായിരുന്നു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള പരമ്പരയിലെ രണ്ടാം ടെസ്റ്റാണ് നടക്കാന്‍ പോകുന്നത്. മുന്‍ ടെസ്റ്റ് നായകന്മാരെ ആദരിക്കുന്നു എന്നത് ഇന്നത്തെ ചടങ്ങിന്റെ മറ്റൊരു പ്രത്യേകതയാണ്.
കൊല്‍ക്കത്ത നഗരത്തിലെ പ്രസിദ്ധമായ ക്ലോക്ക് ടവറും പ്രധാനകെട്ടിടങ്ങളടക്കം പിങ്ക് നിറത്തില്‍ പ്രകാശമാനമാക്കി ക്കഴിഞ്ഞു. ഇന്ന് ഉച്ചക്ക് ഒരു മണിക്കാണ് കളി ആരംഭിക്കുക. വൈകിട്ട് അഞ്ചുമണിയോടെ നല്ല ഇരുട്ടുവീഴുന്ന അന്തരീക്ഷമാണ് കൊല്‍ക്കൊത്തയിലേത്. ഇന്ത്യയിലെ ഫ്ലഡ് ലൈറ്റ് സംവിധാനത്തില്‍ ഏറ്റവും മികച്ച സ്റ്റേഡിയമാണ് കൊല്‍ക്കത്തയിലേതെന്നതും ഗാംഗുലി അഭിമാനത്തോടെയാണ് കാണുന്നത്. ബിസിസിഐയുടെ തലപ്പത്തേക്ക് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി വന്ന ശേഷം സ്വന്തം നാട്ടിലെ ചരിത്രമുഹൂര്‍ത്തം ആഘോഷമാക്കുകയാണ്.
കളി ആരംഭിക്കും മുന്‍പ് താരങ്ങള്‍ക്കൊപ്പം ദേശീയഗാനസമയത്ത് മുന്‍കാല നായകന്മാരും അണിനിരക്കും. തുടര്‍ന്ന് കമന്ററി ബോക്‌സില്‍ എല്ലാവര്‍ക്കും അവസരം നല്‍കും. മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി കമന്റേറ്ററായി ഉണ്ടാകുമെന്നതും ആരാധകരെ ആവേശത്തിലാക്കുകയാണ്.
Can’t get better then this @bcci @cab pic.twitter.com/RQEI66Thw6
— Sourav Ganguly (@SGanguly99) November 20, 2019
Post Your Comments