ഔറംഗബാദ് : ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയ്ക്കതിരെ വിശ്വാസ വഞ്ചനയ്ക്ക് പരാതി നൽകി വോട്ടർ. മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ താനും തന്റെ കുടുംബവും ബിജെപി- ശിവസേനാ സഖ്യത്തിനാണ് വോട്ട് നല്‍കിയത്. എന്നാല്‍ വോട്ട് വാങ്ങി ഉദ്ധവ് താക്കറെയും എംഎല്‍എമാരും പറ്റിച്ചതായാണ് പരാതി നല്‍കിയിരിക്കുന്നത്. ഔറംഗബാദ് സ്വദേശി രത്നാകര്‍ ചൗരെയാണ് പരാതി നല്‍കിയത്.
മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് എന്‍സിപിയുമായി സഖ്യം ചേര്‍ന്ന സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ശ്രമം നടത്തി വരുന്നതിനിടയിലാണ് ഉദ്ധവ് താക്കറെയ്ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.ഹിന്ദുത്വത്തിന് സുരക്ഷിതത്വം ഉണ്ടാകണമെങ്കില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് വോട്ട് നല്‍കണമെന്നാവശ്യപ്പെട്ടാണ് ശിവസേന തെരഞ്ഞെടുപ്പില്‍ അഭ്യര്‍ത്ഥിച്ചിരുന്നത്.
എന്നാല്‍ വോട്ട് നേടിയ ശേഷം സഖ്യത്തെ ഉപേക്ഷിച്ച് ജനങ്ങളെ വഞ്ചിക്കുകയായിരുന്നെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. ഉദ്ധവ് താക്കറെയ്ക്കൊപ്പം എംഎല്‍എമാരായ പ്രദീപ് ജയ്സ്വാള്‍, ചന്ദ്രകാന്ത് ഖെയ്റെ എന്നിവര്‍ക്കെതിരേയും പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments