KeralaLatest NewsNews

പിന്‍സീറ്റ് ഹെല്‍മെറ്റ് : മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി : പിഴ ഈടാക്കുന്നത് സംബന്ധിച്ച് വിശദാംശങ്ങളും പുറത്തുവിട്ടു

കൊച്ചി: സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് ഹെല്‍മെറ്റ് വിഷയത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി . പിഴ ഈടാക്കുന്നത് സംബന്ധിച്ച് വിശദാംശങ്ങളും പുറത്തുവിട്ടു . പിന്‍സീറ്റില്‍ ഹെല്‍മറ്റ് ഇല്ലാതെ യാത്രചെയ്യുന്നവരെ ആദ്യംതാക്കീത് നല്‍കി വിട്ടയക്കും. ഡിസംബര്‍ ഒന്നുമുതല്‍ 500 രൂപ പിഴയീടാക്കും. െഹെക്കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ വാഹനപരിശോധനയ്ക്കിടെ ബോധവത്കരണവും നടന്നു.

Read Also : ഹെല്‍മറ്റ് വേട്ട : പൊലീസിന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം

റോഡപകടങ്ങളില്‍ 38 ശതമാനവും ഇരുചക്രവാഹനങ്ങളാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. നാലുവയസിലേറെയുള്ളവര്‍ ഹെല്‍മെറ്റ് ധരിക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ഇതു കുട്ടികളുടെ ശിരസിന് ഭാരമാകുന്നതുപോലുള്ള ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാമെന്നാണു വിമര്‍ശനം. ട്രാഫിക് നിയമലംഘനം നടത്തുന്നവരെ പിന്തുടര്‍ന്നു പിടിക്കരുതെന്നു െഹെക്കോടതി. നിയമലംഘനം നടത്തുന്നവരെ കണ്ടെത്തുന്നതിന് ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

”ഡിജിറ്റല്‍ ക്യാമറ, ട്രാഫിക് നിയന്ത്രണത്തിലുള്ള ക്യാമറ, മൊെബെല്‍ ഫോണ്‍ ക്യാമറ, െകെകളിലൊതുങ്ങുന്ന വീഡിയോ ക്യാമറ എന്നിവ പോലീസ് ഉദ്യോഗസ്ഥരും മോട്ടോര്‍ വാഹനവകുപ്പും ഉപയോഗപ്പെടുത്തി കുറ്റക്കാരെ കണ്ടെത്തുന്നതിനു നടപടി സ്വീകരിക്കണമെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button