KeralaLatest NewsNews

സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് നിരോധിക്കും

തിരുവനന്തപുരം : ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾക്കും സംസ്ഥാനത്ത് നിരോധനം ഏർപ്പെടുത്തും. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. കവർ,പത്രം, കുപ്പികൾ, ക്യാരി ബാഗുകൾ, ഗാർബേജ് ബാഗുകൾ, 300 മില്ലി ലിറ്ററിന് മുകളിലുള്ള പ്ലാസ്റ്റിക് കുപ്പി എന്നിവയുടെ ഉൽപാദനവും,വിപണനവും, ജനുവരി ഒന്നു മുതൽ നിരോധിക്കും. നിലവിൽ സംസ്ഥാനത്ത് 50 മൈക്രോണ്‍ വരെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ് നിരോധിച്ചിരിക്കുന്നത്.

Also read : വാളയാർ കേസ് : ജുഡീഷ്യൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു

നിയമം തെറ്റിക്കുന്നവർക്ക് കനത്ത പിഴ ശിക്ഷ വിധിക്കും. 10000 രൂപ ആയിരിക്കും ആദ്യ പിഴ. ആവർത്തിച്ചാൽ 50000 രൂപയായിരിക്കും പിഴ. നിരോധനം പ്രബല്യത്തിൽ വരുത്താനുള്ള ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മലിനീകരണ നിയന്ത്രണ ബോർഡിനുമാണ് നൽകുക. പ്ലാസ്റ്റിക് കവറുകളും കുപ്പികളും തിരിച്ചെടുക്കാൻ തയ്യാറായിട്ടുള്ള മില്‍മയ്ക്കും ബവ്റിജസ് കോര്‍പ്പറേഷനും പ്ലാസ്റ്റിക് നിയന്ത്രണത്തില്‍ ഇളവ് അനുവദിക്കാനും സർക്കാർ തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button