Latest NewsKeralaIndia

ശ​മ്പ​ളം കിട്ടിയില്ല, പ്ര​തി​ഷേ​ധി​ച്ച കെഎസ്‌ആര്‍ടിസി ഡ്രൈ​വ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെടുത്തു

ബു​ധ​നാ​ഴ്ച കെഎസ്‌ആര്‍ടിസി​യു​ടെ പ​ണം കൊ​ണ്ടു​പോ​യ വാ​ഹ​നം പ്ര​തി​ഷേ​ധ​സൂ​ച​ക​മാ​യി 15 മി​നി​റ്റ് സു​രേ​ഷ് ത​ട​ഞ്ഞി​രു​ന്നു.

കോ​ഴി​ക്കോ​ട്: ശമ്പ​ളം കി​ട്ടാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച കെഎസ്‌ആര്‍ടിസി ഡ്രൈ​വ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെടുത്തു. വാ​ഹ​നം ത​ട​ഞ്ഞ് ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നാ​ണ് കേ​സ്. കോ​ഴി​ക്കോ​ട് ഡി​പ്പോ​യി​ലെ ഡ്രൈ​വ​ര്‍ സു​രേ​ഷ് ചാ​ലി​പു​ര​യി​ലി​നെ​തി​രേ​യാ​ണു കെഎസ്‌ആര്‍ടിസി അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത​ത്. ബു​ധ​നാ​ഴ്ച കെഎസ്‌ആര്‍ടിസി​യു​ടെ പ​ണം കൊ​ണ്ടു​പോ​യ വാ​ഹ​നം പ്ര​തി​ഷേ​ധ​സൂ​ച​ക​മാ​യി 15 മി​നി​റ്റ് സു​രേ​ഷ് ത​ട​ഞ്ഞി​രു​ന്നു.

കൊ​ടി​യു​മാ​യി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി ജീ​പ്പി​ന് മു​ന്നി​ല്‍​നി​ന്ന് പ്ര​തി​ഷേ​ധി​ച്ച സു​രേ​ഷ് മു​ദ്രാ​വാ​ക്യ​വും മു​ഴ​ക്കി. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു.കെഎസ്‌ആര്‍ടിസിയു​ടെ ഡി​പ്പോ ക​ള​ക്ഷ​ന്‍ അ​ട​യ്ക്കാ​നാ​യി പു​റ​പ്പെ​ട്ട ജീ​പ്പ് കോ​ഴി​ക്കോ​ട് ടെ​ര്‍​മി​ന​ലി​ലാ​യി​രു​ന്നു സു​രേ​ഷ് ത​ട​ഞ്ഞ​ത്.കെ​എ​സ്‌ആ​ര്‍​ടി​സി തൊ​ഴി​ലാ​ളി​ക​ള്‍ മാ​ന​സി​ക​മാ​യി ത​ക​ര്‍​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

അ​തു​കൊ​ണ്ടാ​ണ് എം​പ്ലോ​യീ​സ് വെ​ല്‍​വെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യ താ​ന്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് വ​ന്ന​തെ​ന്നാ​ണ് സു​രേ​ഷ് പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം കെ​എ​സ്‌ആ​ര്‍​ടി​സി​യു​ടെ സ​ല്‍​പേ​രി​ന് ക​ള​ങ്കം വ​രു​ത്തു​ന്ന രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ കെഎസ്‌ആര്‍ടിസി വി​ജി​ല​ന്‍​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ജി​ല്ലാ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു.

‘ഞങ്ങൾ വോട്ട് നല്‍കിയത് ബിജെപി- ശിവസേന സഖ്യത്തിന്’ വോട്ടർമാരെ വഞ്ചിച്ചതിന് ഉദ്ധവ് താക്കറെക്കെതിരെ പോലീസിൽ പരാതി

ഡ്രൈ​വ​ര്‍​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് റി​പ്പോ​ര്‍​ട്ട്. കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി​യാ​യ സു​രേ​ഷ് 10 വ​ര്‍​ഷ​മാ​യി കെ​എ​സ്‌ആ​ര്‍​ടി​സി​യി​ല്‍ ഡ്രൈ​വ​റാ​ണ്. മൂ​ന്ന് വ​ര്‍​ഷ​മാ​യി കോ​ഴി​ക്കോ​ട് ഡി​പ്പോ​യി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. അ​തേ​സ​മ​യം സു​രേ​ഷി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ ഒ​രു വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button