തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിൽ പിന്നില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ പരിശോധന കർശനമാക്കാൻ നിർദേശം. വാഹന പരിശോധനയുടെ പേരിലുള്ള പ്രാകൃത വേട്ടയാടല്‍ ഉണ്ടാകുകയില്ലെന്നും ബോധവല്‍ക്കരണത്തിലൂടെ നിയമം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. പരിശോധനയ്ക്കായി മെച്ചപ്പെട്ട കാമറ സ്ഥാപിച്ചെന്നും ബോധവത്കരണത്തിന് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം കൂട്ടിചേർത്തു.
Read also: ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി
ഡിസംബര്‍ ഒന്ന് മുതല്‍ ഇരുചക്ര വാഹനത്തിലെ പിന്‍സീറ്റ് യാത്രികര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. നാല് വയസ്സിനു മുകളിലുള്ളവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടാണ് കേന്ദ്ര മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തിരുന്നത്.
Post Your Comments