തിരുവനന്തപുരം: സംസ്ഥാനത്തെ ആറു കോര്‍പ്പറേഷനുകളില്‍ മൂന്ന് മാസത്തിനകം ഇ – ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കാനൊരുങ്ങി കെ.എസ്.ഇ.ബി. ആറു കോര്‍പ്പറേഷനുകളിലും കേന്ദ്ര പദ്ധതി അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ തിരുവനന്തപുരം ജില്ലയില്‍ 32 ചാര്‍ജിംഗ് സ്റ്റേഷനുകളും ആരംഭിക്കും. എല്‍.പി.ജി സിലണ്ടറുകള്‍ പോലെ ബാറ്ററികള്‍ വാടകയ്ക്ക് ലഭിക്കുന്ന സ്വാപ്പിംഗ് സ്റ്റേഷനുകളും കെ.എസ്.ഇ.ബി ഉടന്‍ തുടങ്ങും.
യൂണിറ്റിന് അഞ്ചു രൂപാ നിരക്കില്‍ വില്‍ക്കണമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും വൈദ്യുതി നിരക്കിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ല. ചാര്‍ജിംഗ് സ്റ്റേഷന്‍ തുടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് നിരവധി സ്വകാര്യ സംരംഭകരും മുന്നോട്ട് വന്നിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ മുഹമ്മദ് ഷെരീഫ് വ്യക്തമാക്കി.
ALSO READ: പിഎസ്‌സി: സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്ക് നിയമന ശുപാര്‍ശ നല്‍കിത്തുടങ്ങി
സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്വകാര്യ സംരംഭകര്‍ക്കും ചാര്‍ജിംഗ് തുറക്കാന്‍ കഴിയും. ഇതിനായി റോഡരികില്‍ 15 മീറ്റര്‍ നീളവും ഏഴു മീറ്റര്‍ വീതിയുമുള്ള ഭൂമി വേണം. 15 മീറ്റര്‍ റോഡ് ഫ്രണ്ടേജും ഉണ്ടായിരിക്കണം.
Post Your Comments