Latest NewsKeralaIndia

കോട്ടയത്ത് പതിനൊന്നുവയസുകാരിയെ ‘അമ്മ കൊലപ്പെടുത്തിയതിനു പിന്നിലെ കാരണം കേട്ട് ഞെട്ടലോടെ നാട്ടുകാർ

സംശയം തോന്നി വീടു പരിശോധിച്ച നാട്ടുകാരാണ് പെണ്‍കുട്ടിയെ വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇവര്‍ പറയുന്നതെന്നു പൊലീസ് പറഞ്ഞു.

കോട്ടയം: ആറാംക്ലാസ് വിദ്യാര്‍ത്ഥിയായ മകളെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി ശ്വാസം മുട്ടിച്ച്‌ അമ്മ കൊലപ്പെടുത്തി. കോട്ടയം രാമപുരം ളാലം നെപ്പിച്ചുഴ കാനത്തില്‍ വീട്ടില്‍ എം.ജി കൊച്ചുരാമന്റെ മകള്‍ സൂര്യ രാമന്‍ (11) ആണ് കൊല്ലപ്പെട്ടത്. അമ്മ സാലി (43) യെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉഴവൂരിനടുത്ത് കരുനെച്ചിയിലാണ് സംഭവം. സംശയം തോന്നി വീടു പരിശോധിച്ച നാട്ടുകാരാണ് പെണ്‍കുട്ടിയെ വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇവര്‍ പറയുന്നതെന്നു പൊലീസ് പറഞ്ഞു.

ടിവി കണ്ടതിനാണു കഴുത്തില്‍ ഷാള്‍ മുറുക്കിയതെന്നാണ് ആദ്യം പൊലീസിനോടു പറഞ്ഞതത്രേ. ഭര്‍ത്താവ് രാമന്‍ ഈരാറ്റുപേട്ടയില്‍ സെക്യൂരിറ്റി ജീവനക്കാരനാണ്. മൂന്ന് വര്‍ഷത്തിലേറെയായി ഇവര്‍ ഉഴവൂരില്‍ വാടകയ്ക്ക് താമസിക്കുകയാണ്. സ്‌കൂളില്‍ പോകാനിറങ്ങിയപ്പോള്‍ സൂര്യയെയും, സഹോദരന്‍ സ്വരൂപിനെയും പോകണ്ടെന്ന് പറഞ്ഞ് അമ്മ സാലി വിലക്കിയിരുന്നു. ഈ വിലക്ക് വകവയ്ക്കാതെ സ്വരൂപ് സ്‌കൂളില്‍ പോയി. സൂര്യ അമ്മയ്‌ക്കൊപ്പം നിന്നു. വൈകിട്ട് നാലരയോടെ വീട്ടില്‍ തിരികെ എത്തിയപ്പോള്‍ സ്വരൂപിനെ വീടിനകത്ത് കയറാന്‍ സാലി സമ്മതിച്ചില്ല.

കോട്ടയത്ത് പതിനൊന്നുകാരിയെ അമ്മ കൊലപ്പെടുത്തി

കാരണം ചോദിച്ച മകനെ ഇവര്‍ അടിക്കുകയും, വഴക്ക് പറയുകയും ചെയ്തു. ഇതോടെ ബലം പ്രയോഗിച്ച്‌ വീടിനുള്ളിലേയ്ക്കു കയറിയപ്പോഴാണ് ചലനമറ്റ് കിടക്കുന്ന സഹോദരിയെ കണ്ടത്.അതിനിടെ സൂര്യയെ സ്വരൂപ് വിളിച്ചപ്പോഴാണ് മകളെ കൊലപ്പെടുത്തിയതായി അമ്മ വിളിച്ചു പറഞ്ഞത്. തുടര്‍ന്ന് സ്വരൂപ് അയല്‍വാസികളെ വിളിച്ച്‌ വിവരം പറഞ്ഞു. അയല്‍വാസികള്‍ സ്ഥലത്തെത്തി പരിശോധനയില്‍ മുറിയിലെ കട്ടിലില്‍ സൂര്യയെ കണ്ടെത്തി.

അനക്കമില്ലാതെ കിടന്ന പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് ഇവർ പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. രാമപുരം ചെറുകണ്ടം സ്വദേശിനിയാണ് സാലി. സംഭവം നടക്കുമ്പോള്‍ സാലിയും സൂര്യയും മാത്രമാണു വീട്ടില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വ്യാഴാഴ്ച ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button