കോഴിക്കോട്•മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ക്ക് പിന്തുണയുമായി യുവമോര്‍ച്ച ഹാഷ്ടാഗ് ക്യാംപെയിന്‍. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യരാണ് #Justice4MohananMaster ഹാഷ്ടാഗ് ക്യാംപെയിനിന് തുടക്കം കുറിച്ചിരിക്കുന്നത്.
മാവോയിസ്റ്റ് ജിഹാദി ഭീകരവാദ ബന്ധം. സത്യം പറഞ്ഞതിന് മോഹനൻ മാസ്റ്ററെ വേട്ടയാടാൻ അനുവദിക്കില്ല.
മോഹനൻ മാസ്റ്ററെ തള്ളിപ്പറഞ്ഞ സിപിഎം കേന്ദ്രനേതൃത്വത്തിനെതിരെ പ്രതിഷേധിക്കുക . ഉയരാൻ മടിക്കുന്ന കൈയും പറയാൻ മടിക്കുന്ന നാവും അടിമത്വത്തിന്റെതാണെന്ന് #Justice4MohananMaster ഹാഷ്ടാഗിനോപ്പം സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മോഹനൻ മാസ്റ്ററുടെ പ്രസ്താവനയില്‍ അതൃപ്തിയുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തിയിരുന്നു. സിപിഐ മാവോയിസ്റ്റുകളുടെ ആശയഗതിയോട് യോജിപ്പില്ലെങ്കിലും അവരുടെ പ്രവര്‍ത്തനമേഖലയിലെ സാമൂഹ്യസ്ഥിതി അവഗണിക്കരുതെന്നും യെച്ചൂരി പറഞ്ഞു.
മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന വിവാദ പരാമർശത്തിൽ വിശദീകരണവുമായി വിശദീകരണവുമായി മോഹനൻ മാസ്റ്റര്‍ രംഗത്തെത്തി. മുസ്‍ലിം സമുദായത്തെ താൻ ആക്ഷേപിച്ചിട്ടില്ല, ഉദ്ദേശിച്ചത് എൻഡിഎഫിനെയും പോപ്പുലർ ഫ്രണ്ടിനെയുമാണ് ഉദ്ദേശിച്ചത്. ബിജെപി വിഷയം ഏറ്റെടുക്കുന്നത് നല്ല ഉദ്ദേശത്തോടെയല്ല. ഇസ്ലാമിക തീവ്രവാദ സംഘടനകൾ എന്നത് പൊതുവെ നടത്തുന്നതെന്നും പ്രയോഗമാണെന്നും പി മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുസ്‍ലിം സമുദായത്തില്‍ മഹാഭൂരിപക്ഷം വരുന്ന, ജനപിന്തുണയുള്ള പ്രബലമായ സമുദായ സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമുണ്ട്. അവരെല്ലാം തീവ്രവാദ സംഘടനകള്‍ക്കെതിരായ നിലപാടാണ് സ്വീകരിച്ചത്. എന്‍.ഡി.എഫ്, പോപ്പുലര്‍ ഫ്രണ്ട് ഒഴികെ മറ്റ് സമുദായ സംഘടനകളെല്ലാം തീവ്രവാദത്തെ ശക്തമായി എതിര്‍ക്കുന്നു. നേരത്തെ സായുധ കലാപത്തിന്റെ പാത സ്വീകരിച്ച അതിതീവ്ര നിലപാടുള്ള നക്സലൈറ്റുകളെല്ലാം നിലവില്‍ പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനയുടെ നേതൃസ്ഥാനത്തുണ്ടെന്ന വാര്‍ത്തകളുണ്ട്. ഇത് നിര്‍ദോഷകരമായ സൗഹൃദമാണെന്ന് കരുതാനാകില്ല. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളെ കുറിച്ച് പൊതുസമൂഹം പരിശോധിക്കേണ്ടതുണ്ട്. അറസ്റ്റിലായ അലനും താഹക്കും മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് കരുതുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും സി.പി.എം അംഗീകരിക്കാത്ത തീവ്രനിലപാടുള്ള ആശയങ്ങളില്‍ അലനും താഹയും ആകൃഷ്ടരായി പോവുകയോ മറ്റേതെങ്കിലും രീതിയില്‍ ബന്ധപ്പെട്ട് പോവുകയോ ചെയ്തിട്ടുണ്ടോയെന്ന് പരിശോധനയിലൂടെ മാത്രമേ മനസിലാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments