Latest NewsKeralaNews

ഷാഫി പറമ്പില്‍ എം.എല്‍.എ അടക്കമുളളവര്‍ക്ക്​ പോലീസ് മര്‍ദനമേറ്റ സംഭവം : നിയമസഭക്കുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല മാര്‍ക്ക് ദാനത്തിനെതിരെ ചൊവ്വാഴ്ച കെ.എസ്.യു. നടത്തിയ നിയമസഭാ മാര്‍ച്ചിനിടെ ഷാഫി പറമ്ബില്‍ എം.എല്‍.എ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിലാഷ് എന്നിവര്‍ അടക്കമുളളവര്‍ക്ക്​ പോലീസ് മര്‍ദനമേറ്റ സംഭവത്തിൽ നിയമസഭക്കുള്ളില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു. കെഎസ്‍യു മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് മര്‍ദ്ദനവുമായി ബന്ധപെട്ടു നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് വി ടി ബല്‍റാം എംഎല്‍എ നോട്ടീസ് നൽകി. അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം, പ്രതിഷേധവുമായി സഭയുടെ നടുത്തളത്തില്‍ ഇറങ്ങി. അഞ്ച് എംഎല്‍എമാര്‍ സ്‍പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവച്ച് സ്പീക്കര്‍ ഇറങ്ങിപോയി.

ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഇന്നലെയുണ്ടായതെന്നായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം. പോലീസ് നിയമപരമായ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. കെഎസ്‍യു പ്രവര്‍ത്തകരുടെ പ്രകടനം അക്രമാസകത്മായപ്പോള്‍ പൊലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു. അതിന് ശേഷം അറസ്റ്റ് ചെയ പ്രവര്‍ത്തകരെ നീക്കാനായി ശ്രിക്കുന്ന സമയത്ത് കെഎസ്‍യു പ്രവര്‍ത്തകര്‍ വാഹനത്തിന് മുമ്പിലേക്ക് വന്ന് പൊലീസിനെ ആക്രമിക്കുന്ന സ്ഥിതിയുണ്ടായെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. ഇത് ആശാസ്യമല്ലെന്നും ഉത്തരവാദികളായ പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു കൊണ്ടുള്ള അന്വേഷണം മാത്രമേ അംഗീകരിക്കൂവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Also read : കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് പരിക്കേറ്റു

സഭയില്‍ ചോദ്യോത്തരവേളയുടെ തുടക്കം മുതല്‍ സഭയില്‍ പ്രതിപക്ഷ ബഹളമുയർന്നിരുന്നു.ചോദ്യോത്തരവേള റദ്ദാക്കി അടിയന്തര പ്രമേയം പരിഗണിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അംഗീകരിക്കാതെ വന്നതോടെ ചോദ്യോത്തരവേള പ്രതിപക്ഷം ബഹിഷ്കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button