KeralaNews

പിന്നിലിരിക്കുന്നവർക്കും ഹെൽമറ്റ്; പരിശോധന ഉടന്‍ കര്‍ശനമാക്കില്ലെന്ന് സൂചന

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുമെങ്കിലും പരിശോധന ഉടന്‍ കര്‍ശനമാക്കില്ലെന്ന് സൂചന. ജനരോഷം ഭയന്നാണിത് എന്നാല്‍, കോടതിയുത്തരവുപ്രകാരം നിയമാനുസൃതമായ നടപടി ഉടന്‍ പൂര്‍ത്തിയാക്കും. ഹെല്‍മെറ്റ് പരിശോധന കര്‍ശനമാക്കാന്‍ ഗതാഗത കമ്മിഷണര്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കും. കേന്ദ്ര മോട്ടോര്‍വാഹന നിയമഭേദഗതിയില്‍ സെക്‌ഷന്‍ 129 പ്രകാരം ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്കും പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും നാലുവയസ്സിനു മേലുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല.

Read also: സംസ്ഥാനത്ത് ഹെല്‍മെറ്റ്-സീറ്റ്‌ബെല്‍റ്റ് ധരിയ്ക്കാത്തവര്‍ക്കുള്ള പിഴതുക പുതുക്കി നിശ്ചയിച്ചു

റോഡപകടങ്ങള്‍ കുറയ്ക്കാന്‍ വേണ്ടിയുള്ള സുപ്രീംകോടതി ഉന്നതതല സമിതിയുടെ ഹെല്‍െമറ്റ് നിര്‍ബന്ധമാക്കാത്തതിന് സംസ്ഥാനസര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഇരുചക്ര വാഹനാപകടങ്ങളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കാണ് മരണസാധ്യത കൂടുതലുള്ളത്. ഇതിന്റെ പശ്ചാത്തലത്തിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button