Latest NewsKeralaNews

സംസ്ഥാനത്ത് ഹെല്‍മെറ്റ്-സീറ്റ്‌ബെല്‍റ്റ് ധരിയ്ക്കാത്തവര്‍ക്കുള്ള പിഴതുക പുതുക്കി നിശ്ചയിച്ചു

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഹെല്‍മെറ്റ്-സീറ്റ്ബെല്‍റ്റ് ധരിയ്ക്കാത്തവര്‍ക്കുള്ള പിഴതുക പുതുക്കി നിശ്ചയിച്ചു. ഹെല്‍മറ്റും സീറ്റ്‌ബെല്‍റ്റും ധരിക്കാതെ വാഹനമോടിക്കുന്നവര്‍ക്ക് കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി പ്രകാരമുള്ള ആയിരം രൂപ പിഴ സംസ്ഥാനത്ത് 500 രൂപയായി കുറയ്ക്കും. നേരത്തേ ഇതിന് 100 രൂപയായിരുന്നു പിഴ. ഇതടക്കം 12 മോട്ടോര്‍വാഹന നിയമലംഘനങ്ങളുടെ പിഴത്തുക കേന്ദ്രം നിശ്ചയിച്ചതില്‍ നിന്ന് കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചുള്ള ഗതാഗതവകുപ്പിന്റെ ശുപാര്‍ശ ഇന്നലെ മന്ത്രിസഭായോഗം അംഗീകരിച്ചു. രണ്ടെണ്ണത്തിന് കേന്ദ്ര നിയമത്തിലേതിനെക്കാള്‍ പിഴത്തുക ഉയര്‍ത്തും.

പിഴത്തുക കുറയ്ക്കുന്ന മറ്റ് ഇനങ്ങള്‍

(ബ്രാക്കറ്റില്‍ കേന്ദ്രം നിശ്ചയിച്ചത്)

അനുവദനീയമായതില്‍ അധികം യാത്രക്കാരെ കയറ്റിയാല്‍ ഓരോ അധിക

യാത്രക്കാരനും -100 (200).

ആംബുലന്‍സ്/ഫയര്‍ സര്‍വീസ് എന്നിവയ്ക്ക് സൈഡ് കൊടുക്കാതിരുന്നാല്‍- 5,000 (10,000).
കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാതെ ജോലി ചെയ്യുന്നതിന് 1000 (10,000).
അമിത വേഗം വാഹന ഉടമയ്ക്ക് ആദ്യ കുറ്റത്തിന് ::

ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍- 1500 (1000 – 2000).
മീഡിയം ഹെവി വെഹിക്കിള്‍- 3000 (2000 – 4000) .
?അപകടകരമായ ഡ്രൈവിംഗ് (മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് ) -2000 രൂപയും സാമൂഹിക സേവനവും (1000 -5,000)

കുറ്റം ആവര്‍ത്തിച്ചാല്‍- 5000 (10,000 )
മത്സര ഓട്ടം ആദ്യകുറ്റത്തിന്- 5000 (10,000).
റോഡ് സുരക്ഷ മാനദണ്ഡങ്ങള്‍, ശബ്ദ-വായു മലിനീകരണം

ആദ്യകുറ്റത്തിന്- 2000 (10,000)
പെര്‍മിറ്റില്ലാതെ വാഹനം ഓടിക്കല്‍ ആദ്യ കുറ്റത്തിന്- 3,000 (2,000 – 5,000)

കുറ്റം ആവര്‍ത്തിച്ചാല്‍- 7500 (5000 – 10,000). .
അമിതഭാരം -അനുവദനീയമായ ഭാരത്തിന് മുകളില്‍ ഓരോ ടണ്ണിന് 1500 നിരക്കില്‍

പരമാവധി 10,000 (ഓരോ ടണ്ണിന് 2000 നിരക്കില്‍ പരമാവധി 20,000) .

അമിതഭാരം, നിറുത്താതെ പോകല്‍ – 20,000 (40,000)
ഇന്‍ഷ്വറന്‍സ് ഇല്ലാതെ : ആദ്യകുറ്റത്തിന് പിഴയില്‍ മാറ്റമില്ല.

ആവര്‍ത്തിച്ചാല്‍ – 2000 (4000)

തുക ഉയര്‍ത്തിയത്:
രജിസ്റ്റര്‍ ചെയ്യാതെ, അല്ലെങ്കില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ:

ആദ്യകുറ്റത്തിന്- 3000 (2000)

shortlink

Related Articles

Post Your Comments

Related Articles


Back to top button