മെലോപാര്‍ക്ക്: ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍, വാട്ട്സ്ആപ്പ് എന്നിവ ഉൾപ്പടെ ഫേസ്ബുക്കിന്‍റെ കീഴിലുള്ള പ്രധാന ആപ്പുകളില്‍ പ്രതികാര പോണ്‍ വര്‍ദ്ധിക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. പ്രതികാര പോണ്‍ നടപടികൾക്ക് പൂട്ടിടാൻ തയ്യാറാക്കിയ പുതിയ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് സംവിധാനം തന്നെയാണ് ഇവ കണ്ടെത്തിയത്. ഒരോ മാസവും 5 ലക്ഷത്തോളം പ്രതികാര പോണ്‍ കേസുകളാണ് ആപ്പുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നാണ് ഫേസ്ബുക്ക് കേന്ദ്രങ്ങളെ ഉദ്ധരിച്ച് വിദേശ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ഫേസ്ബുക്കിലെ 2.6 ശതകോടി അംഗങ്ങളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ 5 ലക്ഷം കേസുകള്‍ വലിയൊരു സംഖ്യ അല്ലെങ്കിലും കുറ്റകൃത്യത്തിന്‍റെ വലിപ്പമനുസരിച്ച് ഇത് വലിയ സംഖ്യ ആണെന്നാണ് അധികൃതർ വ്യക്തമാക്കുന്നു.
പ്രതികാര പോണ്‍ കണ്ടെത്താനുള്ള എഐ സംവിധാനം 2017ലാണ് ഒരു പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ ഫേസ്ബുക്ക് ആരംഭിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ എത്തുന്ന സന്ദേശത്തിന്‍റെ സ്വഭാവം ഉപയോക്താവ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് തന്നെ മനസിലാക്കി പ്രതികാര പോണ്‍ തടയുന്നതാണ് സംവിധാനം. 25 ഓളം എഞ്ചിനീയര്‍മാരാണ് പ്രതികാര പോണ്‍ സംവിധാനങ്ങളെ തടയാന്‍ ഫേസ്ബുക്ക് നിയമിച്ചിരിക്കുന്നത്. ഇപ്പോള്‍ ലഭിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സാങ്കേതിക മികവുള്ള സംവിധാനം വികസിപ്പിക്കാനാണു ഇപ്പോൾ ഇവർ ശ്രമിക്കുന്നത്.
Also read : ഇൻസ്റ്റഗ്രാം രീതിയിൽ ഫോട്ടോകൾ പ്രദർശിപ്പിക്കാൻ മാത്രം ഒരു പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്
Post Your Comments